---
title: "#COTNazir |  മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനു നേരെ തലശേരിയിൽ വീണ്ടും അക്രമം ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപണം."
english_title: "Another attack on former# CPM leader #COT Nazir in Thalassery;It is alleged that despite filing a complaint, the #police did not register a #case."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156988/another-attack-on-former-cpm-leader-cot-nazir-in-thalasseryit-is-alleged-that-despite-filing-a-complaint-the-police-did-not-register-a-case"
published_at: "2023-10-26T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539fc0e04938_Untitled-4_copy.jpg"
keywords: []
---

# #COTNazir |  മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനു നേരെ തലശേരിയിൽ വീണ്ടും അക്രമം ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപണം.

> **Lead Summary:** **തലശ്ശേരി:** മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനു നേരെ തലശേരിയിൽ വീണ്ടും അക്രമം ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപണം. തലശേരി മിഷൻ ഹോസ്പിറ്റൽ പരിസരത്ത് നിന്നാണ് അക്രമിച്ചതെന്ന് നസീർ തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

## Article Content

**തലശ്ശേരി:** മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീറിനു നേരെ തലശേരിയിൽ വീണ്ടും അക്രമം ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപണം. തലശേരി മിഷൻ ഹോസ്പിറ്റൽ പരിസരത്ത് നിന്നാണ് അക്രമിച്ചതെന്ന് നസീർ തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

2019 ൽ തലശ്ശേരി കായ്യത്ത് റോഡിൽ നിന്ന് നസീറിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളുടെ നേതൃത്വത്തിൽ അഞ്ചോളം സി. പി എം പ്രവർത്തക രാണ് അക്രമിച്ചതെന്ന് നസീർ പറഞ്ഞു. ഗുഡ്ഷെഡ് റോഡിലെ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ കാണുന്നതിനാ ണ് നസീർ ആശുപത്രിയിൽ എത്തിയത്.

ഈ സമയത്താണ് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം തന്നെ അക്രമിച്ചതെന്ന് നസീർ പറഞ്ഞു. കെ കൊണ്ട് മർദ്ദിക്കുകയും, വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തു.

ബഹളം കേട്ട് ഓടിക്കൂടിയവരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും നസീർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരെ പിടി കൂടിയെങ്കിലും പിന്നീട് വിട്ട യക്കുകയായിരുന്നുവെന്നും നസീർ പരാതിയിൽ പറയുന്നു. കേസെടുക്കാൻ പോലും തയ്യാറായില്ലെന്നും നസീർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156988/another-attack-on-former-cpm-leader-cot-nazir-in-thalasseryit-is-alleged-that-despite-filing-a-complaint-the-police-did-not-register-a-case)