---
title: "# BookFair   | പാനൂരുകാർക്കഭിമാനം ;  ആർ എം റയീസിന്റെ 'കിളിവാതിൽ'  പുസ്തക പ്രകാശനം നവംബർ 9ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ"
english_title: "Panoor people are proud;RM Raees' 'Kiliwathil' book launch on November 9 at Sharjah International Book Fair"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156983/panur-people-are-proudrm-raees-kiliwathil-book-launch-on-november-9-at-sharjah-international-book-fair"
published_at: "2023-10-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f860c43f9_Untitled-3_copy.jpg"
keywords: []
---

# # BookFair   | പാനൂരുകാർക്കഭിമാനം ;  ആർ എം റയീസിന്റെ 'കിളിവാതിൽ'  പുസ്തക പ്രകാശനം നവംബർ 9ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ

> **Lead Summary:** ***പാനൂർ: *** പാനൂരുകാർക്കഭിമാനം ; ആർ എം റയീസിന്റെ 'കിളിവാതിൽ' പുസ്തക പ്രകാശനം നവംബർ 9ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പാനൂർ പൂക്കോം സ്വദേശിയും പ്രവാസിയുമായ ആർ.എം റയീസിന്റെ കിളിവാതിൽ എന്ന ആദ്യ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 9ന് പുസ്തകത്തിന്റെ പ്രകാശനം നടക്കും.

## Article Content

***പാനൂർ: *** പാനൂരുകാർക്കഭിമാനം ; ആർ എം റയീസിന്റെ 'കിളിവാതിൽ' പുസ്തക പ്രകാശനം നവംബർ 9ന് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പാനൂർ പൂക്കോം സ്വദേശിയും പ്രവാസിയുമായ ആർ.എം റയീസിന്റെ കിളിവാതിൽ എന്ന ആദ്യ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 9ന് പുസ്തകത്തിന്റെ പ്രകാശനം നടക്കും.

നവമാധ്യമങ്ങളിലും, മറ്റും എഴുതിയ റയിസിന്റെ ഓർമ്മ കുറിപ്പുകളാണ് 'കിളിവാതിൽ' എന്ന പേരിൽ കൈരളി ബുക്സ് പ്രസിധീകരിക്കുന്നത്. പ്രമുഖ ബാലസാഹിത്യകാരൻ രാജു കാട്ടുപുനമാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിയിരിക്കുന്നത്. പഴമയും, പാരമ്പര്യവും, അയൽപക്ക ബന്ധങ്ങളും, സ്നേഹവും, നിറഞ്ഞ ഓർമ്മകളാണ് റയീസിന്റെ രചനികളിൽ ഉള്ളത്.

പുസ്തകത്തിന്റെ കവർ റിലീസ് സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസം നടന്നിരുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലയിലും, ജീവ കാരുണ്യ രംഗത്തും പ്രവർത്തിക്കുന്നതോടൊപ്പം, യുഎഇ റെഡ് ക്രസന്റ്, എക് - 2020 അടക്കം യു.എ.ഇയിലെ ശ്രദ്ധേയമായ ചടങ്ങുകളിൽ സന്നദ്ധ സേവകനായി പ്രവർത്തിച്ചിട്ടുണ്ട് റയീസ്. സാമൂഹ്യ നൻമയ്ക്കായി യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് പേജുകളിലൂടെ നിരവധി ഇടപെടലുകൾ റയീസ് നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156983/panur-people-are-proudrm-raees-kiliwathil-book-launch-on-november-9-at-sharjah-international-book-fair)