---
title: "#VeenaGeorge  |  കൂത്തുപറമ്പ് ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിര്‍മിക്കുന്ന 12നില കെട്ടിടം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്."
english_title: "Health Minister Veena George said that the 12-storey building being constructed for the Koothuparamp Government Taluk Hospital will be completed in March."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155937/health-minister-veena-george-said-that-the-12-storey-building-being-constructed-for-the-koothuparamp-government-taluk-hospital-will-be-completed-in-march"
published_at: "2023-10-22T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534631a9b701_Untitled-1_copy.jpg"
keywords: []
---

# #VeenaGeorge  |  കൂത്തുപറമ്പ് ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിര്‍മിക്കുന്ന 12നില കെട്ടിടം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പ് ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിര്‍മിക്കുന്ന 12നില കെട്ടിടം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണിലാണ് പൂര്‍ത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി 40 ശതമാനത്തിലേറെ പൂര്‍ത്തിയയായതായി അവര്‍ അറിയിച്ചുു.'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പ് ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിര്‍മിക്കുന്ന 12നില കെട്ടിടം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണിലാണ് പൂര്‍ത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി 40 ശതമാനത്തിലേറെ പൂര്‍ത്തിയയായതായി അവര്‍ അറിയിച്ചുു.'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കണ്ണുര്‍ ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തുന്നതിന് ഭാഗമായുള്ള ആദ്യ സന്ദര്‍ശനമാണ് രാവിലെ 8.30ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ നടന്നത്. കെ.പി.മോഹനന്‍ എംഎല്‍എ, നഗരസഭാധ്യക്ഷ വി.സുജാത, വൈസ് ചെയര്‍മാന്‍ വി.രാമകൃഷ്ണന്‍,ആരോഗ്യ വകുപ്പ് ഡയറ്റര്‍ ഡോ.റീന, അദ്ധീ. ഡയറക്ടര്‍ ഡോ. വിദ്യ, ഡിഎംഒ ഡോ.എം.പി. ജീജ, ഡിപിഎം ഡോ.അനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസി. മുരളീധരന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ജനറല്‍ മാനേജര്‍ രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.അലി, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ഉദ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും നേരിട്ട് സന്ദര്‍ശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ സ്ഥലപരിമിതിയും തസ്തികകള്‍ ഇല്ലാത്തതുമാണ് പ്രയാസമുണ്ടാക്കുന്നത്. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. എംഎല്‍എ വിഷയങ്ങള്‍ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്.

ആവശ്യമായ ജീവനക്കാരെ നിയമിച്ചു കിട്ടാന്‍ അദ്ദേഹത്തിന്റെ നല്ല പരിശ്രമമുണ്ട്. രോഗികളോടും ആരോഗ്യ പ്രവര്‍ത്തകരോടും നിലവിലുള്ള പ്രയാസങ്ങള്‍ ചോദിച്ച് മനസിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക,

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155937/health-minister-veena-george-said-that-the-12-storey-building-being-constructed-for-the-koothuparamp-government-taluk-hospital-will-be-completed-in-march)