---
title: "#remand |  പാനൂരിൽ കടയുടമയായ സ്ത്രീയോട് മോശം പെരുമാറ്റം ; അറസ്റ്റിലായ  പുത്തൂർ സ്വദേശി റിമാൻ്റിൽ"
english_title: "#Misbehavior to #shopkeeper woman in #Panoor;The# arrested Puthur native is in# remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155926/misbehavior-to-shopkeeper-woman-in-panoorthe-arrested-puthur-native-is-in-remand"
published_at: "2023-10-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653405e8183ac_Untitled-1_copy.jpg"
keywords: []
---

# #remand |  പാനൂരിൽ കടയുടമയായ സ്ത്രീയോട് മോശം പെരുമാറ്റം ; അറസ്റ്റിലായ  പുത്തൂർ സ്വദേശി റിമാൻ്റിൽ

> **Lead Summary:** ***പാനൂർ : *** പാനൂരിൽ കടയുടമയായ സ്ത്രീയോട് മോശമായി പെരുമാറിയ പൂത്തൂർ സ്വദേശി അറസ്റ്റിൽ. പൂവ്വത്തിൻ കീഴിലെ കെ. സതീശനയാണ് പാനൂർ സി ഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

***പാനൂർ : *** പാനൂരിൽ കടയുടമയായ സ്ത്രീയോട് മോശമായി പെരുമാറിയ പൂത്തൂർ സ്വദേശി അറസ്റ്റിൽ. പൂവ്വത്തിൻ കീഴിലെ കെ. സതീശനയാണ് പാനൂർ സി ഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.

കടയുടമയായ സ്ത്രീ പോലിസിൽ പരാതി നൽകിയതോടെ സതീശൻ ഒളിവിൽ പ്പോയിരുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ ഇയാളെ രഹസ്യ വിവരത്തെ തുടർന്ന് പാനൂർ ബസ്റ്റാന്റിൽ വച്ചാണ് പിടികൂടിയത്.

ഈ മാസം ഒന്നിനായിരുന്നു സംഭവം . കടയിൽ കയറി സ്ത്രിയെ ചീത്ത വിളിക്കുകയും, അപമര്യദയായി പെരുമാറുകയും, സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. 2019 ൽ നടന്ന ഒരു തീവെപ്പ് കേസിലും പ്രതിയാണ് സതീശൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155926/misbehavior-to-shopkeeper-woman-in-panoorthe-arrested-puthur-native-is-in-remand)