---
title: "#kappa |  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ; പാനൂർ സ്വദേശിയായ  യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി."
english_title: "#Accused in #several #criminal #cases;The youth, a native of #Panoor, was #booked and #deported by the# police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155881/accused-in-several-criminal-casesthe-youth-a-native-of-panoor-was-booked-and-deported-by-the-police"
published_at: "2023-10-21T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533df6d54485_Untitled-1_copy.jpg"
keywords: []
---

# #kappa |  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ; പാനൂർ സ്വദേശിയായ  യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി.

> **Lead Summary:** **പാനൂർ: **നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി , പാനൂർ സ്വദേശിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി. പാനൂര്‍ ബേസില്‍ പീടികയിലെ കെ എം ശ്രീലാലിനെയാണ് നാടു കടത്തിയത്.

## Article Content

**പാനൂർ: **നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി , പാനൂർ സ്വദേശിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടു കടത്തി. പാനൂര്‍ ബേസില്‍ പീടികയിലെ കെ എം ശ്രീലാലിനെയാണ് നാടു കടത്തിയത്.

കണ്ണൂര്‍ റേഞ്ച് ഡിഐജിയുടേതാണ് ഉത്തരവ്. പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. പാനൂര്‍ ബേസില്‍ പീടികയിലെ കെ എം ശ്രീലാലിനെയാണ് പാനൂര്‍ പോലീസ് നാട് കടത്തിയത്. സി ഐ എം പി ആസാദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജിയുടേതാണ് ഉത്തരവ്.

ഒരു കൊല്ലത്തേക്കാണ് നാടപടി. നെടുമ്പാശ്ശേരിയില്‍ നിന്ന് യുവാവിനെ തട്ടി കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലും, ചൊക്ലി സ്റ്റേഷനില്‍ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലും, പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആയുധം കൈവശം വച്ച കേസിലും ഇയാള്‍ പ്രതിയാണ്. പി രോഷിത്ത് , ശ്രീജിത്ത് കോടിയേരി, കെ കെ ഷo സീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155881/accused-in-several-criminal-casesthe-youth-a-native-of-panoor-was-booked-and-deported-by-the-police)