---
title: "# arrest  | കണ്ണൂരിൽ സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ  സുഹൃത്ത് അറസ്റ്റിൽ ; പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘം ബന്ധുവിനെ മർദ്ദിച്ചെന്നും പരാതി"
english_title: "In Kannur, a friend was arrested for burning a scooter with petrol;It is also complained that the police team that came to arrest the accused beat up the relative"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155702/in-kannur-a-friend-was-arrested-for-burning-a-scooter-with-petrolit-is-also-complained-that-the-police-team-that-came-to-arrest-the-accused-beat-up-the-relative"
published_at: "2023-10-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65336354508b3_download_(2).jpg"
keywords: []
---

# # arrest  | കണ്ണൂരിൽ സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ  സുഹൃത്ത് അറസ്റ്റിൽ ; പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘം ബന്ധുവിനെ മർദ്ദിച്ചെന്നും പരാതി

> **Lead Summary:** ** കണ്ണൂർ: **കണ്ണൂർ പരിയാരത്ത് ഏഴിലോട് വാടക ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തി യിട്ട് സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റ് കാട്ടുങ്ങലിലെ കീരന്റെകത്ത് സജാദാണ് അറസ്റ്റിലായത്.

## Article Content

** കണ്ണൂർ: **കണ്ണൂർ പരിയാരത്ത് ഏഴിലോട് വാടക ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തി യിട്ട് സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റ് കാട്ടുങ്ങലിലെ കീരന്റെകത്ത് സജാദാണ് അറസ്റ്റിലായത്.

ഏഴിലോട് തിരുവാതിര ക്വാർട്ടേഴ്സിൽ താമസക്കാരനായ സരിൻ വർഗീസിന്റെ കെ.എൽ 13 എ.പി 6481 സ്കൂട്ടറാണ് അർദ്ധരാത്രിയോടെ പൂർണമായും അഗ്നിക്കിരയാക്കിയത്. സരിന്റെ സുഹൃത്ത് തന്നെയാണ് സജാദ്. സരിന്റെ ഗൾഫിലുള്ള സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. സരിനാണ് സ്കൂട്ടർ ഉപയോഗിച്ചുവന്നിരുന്നത്.

മിനിഞ്ഞാന്ന് അലക്യം പാലത്തിനടുത്ത കാർലോസ് എന്നയാളുടെ വീട്ടിൽ വച്ച് സാജിദിനെയും, സുഹൃത്തായ അനസിനെയും രാഹുൽ എന്നയാൾ മർദിച്ചിരുന്നു. ഈസമയം സരിൻ അന സിനെ പിടിച്ചു വെച്ചതിനാലാണ് തല്ലാൻ അവസരമുണ്ടായതെന്ന് സജാദിനോട് അനസ് പറഞ്ഞിരുന്നത്. ഇക്കാരണ ത്താലാവാം സ്കൂട്ടർ കത്തിച്ചതെന്ന് സരിൻ പോലീസിനോട് പറഞ്ഞു.

സജാദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘം അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ മർദ്ദിച്ചതായും പരാതിയുണ്ട്. പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ് മർദനമേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155702/in-kannur-a-friend-was-arrested-for-burning-a-scooter-with-petrolit-is-also-complained-that-the-police-team-that-came-to-arrest-the-accused-beat-up-the-relative)