---
title: "#Kannur |  ലിങ്കിൽ ക്ലിക്ക് ചെയ്തു ; കണ്ണൂർ സ്വദേശിക്ക് 66,000  പോയി"
english_title: "#Clicked on the link;66,000 went to the native of#Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155646/clicked-on-the-link66000-went-to-the-native-ofkannur"
published_at: "2023-10-21T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65333494beb3c_download.jpg"
keywords: []
---

# #Kannur |  ലിങ്കിൽ ക്ലിക്ക് ചെയ്തു ; കണ്ണൂർ സ്വദേശിക്ക് 66,000  പോയി

> **Lead Summary:** **കണ്ണൂർ: ** ലിങ്കിൽ ക്ലിക്ക് ചെയ്തു കണ്ണൂർ സ്വദേശിക്ക് 66,000 പോയി ഫോണിൽ വന്ന മെസേജിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യുവാവിന്റെ 66,000 രൂപ നഷ്ടപെട്ടെന്ന് പരാതി.

## Article Content

**കണ്ണൂർ: ** ലിങ്കിൽ ക്ലിക്ക് ചെയ്തു കണ്ണൂർ സ്വദേശിക്ക് 66,000 പോയി ഫോണിൽ വന്ന മെസേജിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ യുവാവിന്റെ 66,000 രൂപ നഷ്ടപെട്ടെന്ന് പരാതി.

തെക്കിബസാർ സ്വദേശി പി.രൂപേഷി (38)ന്റെയാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 25 ന് വൈകുന്നേരം 4.32 ന് വന്ന ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിവാർഡ് കിട്ടുമെന്നായിരുന്നു മെസേജ്.

ഇതുപ്രകാരം യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും, ക്രെഡിറ്റ് കാ ർഡിന്റെ നമ്പറും മറ്റ് വിവരങ്ങളും അടിച്ചുനൽകി. തുടർന്ന് രണ്ട് തവണകളായി 66000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറ യുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155646/clicked-on-the-link66000-went-to-the-native-ofkannur)