---
title: "#fire|  കണ്ണൂരിൽ  ക്വാർട്ടേഴ്സ് വളപ്പിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു"
english_title: "In #Kannur, a #scooter parked in the quarters premises was set on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155597/in-kannur-a-scooter-parked-in-the-quarters-premises-was-set-on-fire"
published_at: "2023-10-20T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532ac515cd47_Untitled-3_copy.jpg"
keywords: []
---

# #fire|  കണ്ണൂരിൽ  ക്വാർട്ടേഴ്സ് വളപ്പിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

> **Lead Summary:** ** കണ്ണൂർ: **കണ്ണൂർ പരിയാരത്ത് ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ പുറത്തെടുത്തുകൊണ്ടുപോയി തീവച്ച് നശിപ്പിച്ചു. ഏഴിലോട് തിരുവാതി 0 വെഞ്ചേഴ്സ് എന്ന ക്വാർട്ടേഴ്സിലെ സാന്ദ്ര വർഗീസിന്റെ പേരിലുള്ള കെ.എൽ.13 എ.പി. 6481 ഡിയോ സ്ക്കൂട്ടറാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ കത്തിച്ചത്.

## Article Content

** കണ്ണൂർ: **കണ്ണൂർ പരിയാരത്ത് ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ പുറത്തെടുത്തുകൊണ്ടുപോയി തീവച്ച് നശിപ്പിച്ചു. ഏഴിലോട് തിരുവാതി 0 വെഞ്ചേഴ്സ് എന്ന ക്വാർട്ടേഴ്സിലെ സാന്ദ്ര വർഗീസിന്റെ പേരിലുള്ള കെ.എൽ.13 എ.പി. 6481 ഡിയോ സ്ക്കൂട്ടറാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ കത്തിച്ചത്.

വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിശമ നനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരന്റെയും, അസി.സ്റ്റേഷൻ ഓഫിസർ ഒ.സി.കേശവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ അഗ്നിശമന സേന സ്ഥലത്തെത്തി. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ടി.പി ധനേഷ്, എ. സുധീർ, പി.പി. രാഹുൽ, സി.എം. രജിലേഷ്, ഹോംഗാർഡുമാരായ കെ. മധുസൂധനൻ, ടി.കെ സനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സ്കൂട്ടറിന്റെ ആർ.സി ഉടമയായ സാന്ദ്ര സൗദി അറേബ്യയിൽ ജോലിചെയ്യുകയാണ്. ഇവരുടെ സഹോദരൻ സരിനാണ് ഇപ്പോൾ സ്ക്കൂട്ടർ ഉപയോഗിക്കു ന്നത്. സരിനുമായി വിരോധമുള്ളവരാണ് സ്ക്കൂട്ടർ കത്തിച്ചാതെന്നാണ് പ്രാഥമിക നിഗമനം, പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155597/in-kannur-a-scooter-parked-in-the-quarters-premises-was-set-on-fire)