---
title: "#Accident |   കൂത്തുപറമ്പിൽ കാർ ഡിവൈഡറിലിടിച്ച് അപകടം ;  നാലുപേർക്ക് പരിക്ക്"
english_title: "#Accident in #Koothuparamba after the car hit the# divider;Four people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155561/accident-in-koothuparam-after-the-car-hit-the-dividerfour-people-were-injured"
published_at: "2023-10-20T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65328e86165fe_download_(7).jpg"
keywords: []
---

# #Accident |   കൂത്തുപറമ്പിൽ കാർ ഡിവൈഡറിലിടിച്ച് അപകടം ;  നാലുപേർക്ക് പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് ടൗണിൽ കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ നാലു പേർക്ക് നിസാര പരി ക്കേറ്റു. കാർ റോഡിലെ ഡിവൈഡറിലും സോളാർ ലൈറ്റുകളുടെ തൂണുകളിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അർധരാ ത്രിയാണ് സംഭവം.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് ടൗണിൽ കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ നാലു പേർക്ക് നിസാര പരി ക്കേറ്റു. കാർ റോഡിലെ ഡിവൈഡറിലും സോളാർ ലൈറ്റുകളുടെ തൂണുകളിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അർധരാ ത്രിയാണ് സംഭവം.

മാഹി പളളി തിരുനാൾ മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവർ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വാഹനത്തിൽ നിന്നും ഓയിൽ ലീക്കായി റോഡിൽ പരക്കുകയും ചെയ്തു. കൂത്തുപറമ്പിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155561/accident-in-koothuparam-after-the-car-hit-the-dividerfour-people-were-injured)