---
title: "#arrest |  കണ്ണൂരിൽ യുവതിയോട്  അപമര്യാദയായി പെരുമാറി ; ധർമ്മടം സ്വദേശി അറസ്റ്റിൽ"
english_title: "Young #woman was #treated rudely in Kannur;A native of Dharmadam was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155542/young-woman-was-treated-rudely-in-kannura-native-of-dharmadam-was-arrested"
published_at: "2023-10-20T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65327ca0667ce_download_(1).jpg"
keywords: []
---

# #arrest |  കണ്ണൂരിൽ യുവതിയോട്  അപമര്യാദയായി പെരുമാറി ; ധർമ്മടം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന ബസിൽ യുവതിയെ കയറിപിടിച്ച് യുവാവ് പിടിയിൽ. ധർമടം സ്വദേശി ടി.കെ. ഷിറാസ് ആണ് പോലീസ് പിടിയിലായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന ബസിൽ യുവതിയെ കയറിപിടിച്ച് യുവാവ് പിടിയിൽ. ധർമടം സ്വദേശി ടി.കെ. ഷിറാസ് ആണ് പോലീസ് പിടിയിലായത്.

വൈകുന്നേരം 6.30 തോടെയാണ് സംഭവം. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ചാലയ്ക്ക് എത്തിയപ്പോഴാണ് സംഭവം നടന്നത്.

ആശുപത്രി ജീവനക്കാരിയായ യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചാലയിൽ വച്ച് യുവാവ് കയറി പിടിച്ചപ്പോൾ യുവതി ബഹളം വെക്കുകയായിരുന്നു.

തുടർന്ന് ബസ് ജീവന ക്കാർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. യുവതി പരാതി എഴുതി നൽകുകയും യുവാവിനെ ടൗൺ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് എടക്കാട് പോലീസിന് പ്രതിയെ കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155542/young-woman-was-treated-rudely-in-kannura-native-of-dharmadam-was-arrested)