---
title: "#police |  എംഎം ചന്ദ്രൻ വധക്കേസ് വിധി ; ചമ്പാട് മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി."
english_title: "#MM Chandran #murder# case verdict#Police has intensified #surveillance in Champat area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155512/mm-chandran-murder-case-verdictpolice-has-intensified-surveillance-in-champat-area"
published_at: "2023-10-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653259f393427_download.jpg"
keywords: []
---

# #police |  എംഎം ചന്ദ്രൻ വധക്കേസ് വിധി ; ചമ്പാട് മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

> **Lead Summary:** **പാനൂർ : **ചമ്പാട്ടെ സി പി എം പ്രവർത്തകനായ എംഎം ചന്ദ്രൻ വധക്കേസ് വിധിയെ തുടർന്ന് മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോടതി വിധി കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ തന്നെ ചന്ദ്രൻ്റെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

## Article Content

**പാനൂർ : **ചമ്പാട്ടെ സി പി എം പ്രവർത്തകനായ എംഎം ചന്ദ്രൻ വധക്കേസ് വിധിയെ തുടർന്ന് മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോടതി വിധി കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ തന്നെ ചന്ദ്രൻ്റെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.

വിധി 2.30ലേക്ക് മാറ്റിയതോടെ കൂടുതൽ പൊലീസെത്തി. കുറ്റാരോപിതരെ വെറുതെ വിട്ട വിധി വന്നതോടെ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൊല്ലപ്പെട്ട വിനയൻ്റെ വീടും പൊലീസ് നിരീക്ഷണ പരിധിയിലുൾപ്പെടുത്തി. നൈറ്റ് പട്രോളിംഗും ഈ പ്രദേശത്ത് ശക്തമായി തുടർന്നു.

രാത്രിയിൽ പലതവണ പൊലീസ് സംഘമെത്തി. ഇന്നും പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് എസ്.പിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155512/mm-chandran-murder-case-verdictpolice-has-intensified-surveillance-in-champat-area)