---
title: "#Tennis tournament |   മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ്; ചെലവ് 82ലക്ഷം"
english_title: "#Tennis tournament in the name of Chief Minister;82 lakhs cost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155497/tennis-tournament-in-the-name-of-chief-minister82-lakhs-cost"
published_at: "2023-10-20T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65324f7875dae_Untitled-5_copy.jpg"
keywords: []
---

# #Tennis tournament |   മുഖ്യമന്ത്രിയുടെ പേരിൽ ടെന്നീസ് ടൂർണമെന്റ്; ചെലവ് 82ലക്ഷം

> **Lead Summary:** ** **സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി യിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് ' എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. 82 ലക്ഷം രൂപയിലധികമാണ് ചെലവ് കണക്കാക്കുന്ന ത്.

## Article Content

** **സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി യിൽ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റ് ' എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. 82 ലക്ഷം രൂപയിലധികമാണ് ചെലവ് കണക്കാക്കുന്ന ത്.

40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ജനുവരി-ഫെബ്രു വരി മാസങ്ങളിലാണ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പല ആനുകൂല്യങ്ങളും നൽകാതിരിക്കുമ്പോഴാണ് അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്ന തെന്ന വിമർശനം രൂക്ഷമാണ്.

കേരളീയം പരിപാടിക്ക് ടെന്റർ നടപടി പോലും കാറ്റിൽ പറത്തി 27 കോടി രൂപ അനുവദിച്ചതും വിമർശന ത്തിനിടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പേരിട്ട പദ്ധതികളെ വിമർശിക്കുന്ന എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ അതേപാതയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155497/tennis-tournament-in-the-name-of-chief-minister82-lakhs-cost)