---
title: "#drugs |  വിദ്യാർത്ഥികൾക്ക് ലഹരി വിതരണം ;  കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിണറായി പോലീസിൻ്റെ പിടിയിൽ"
english_title: "#Distribution of #drugs to #students#Pinarayi #police #arrested auto #driver with #ganja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155434/distribution-of-drugs-to-studentspinarayi-police-arrested-auto-driver-with-ganja"
published_at: "2023-10-20T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65323086429d7_Untitled-2_copy.jpg"
keywords: []
---

# #drugs |  വിദ്യാർത്ഥികൾക്ക് ലഹരി വിതരണം ;  കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിണറായി പോലീസിൻ്റെ പിടിയിൽ

> **Lead Summary:** **തലശ്ശേരി : **കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിണറായി പോലീസിൻ്റെ പിടിയിൽ. വാഹന പരിശോധനക്കിടയിലാണ് കഞ്ചാവുമായാണ് ഓട്ടോറിക്ഷാഡ്രൈവർ പിടിയിലായത്.

## Article Content

**തലശ്ശേരി : **കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിണറായി പോലീസിൻ്റെ പിടിയിൽ. വാഹന പരിശോധനക്കിടയിലാണ് കഞ്ചാവുമായാണ് ഓട്ടോറിക്ഷാഡ്രൈവർ പിടിയിലായത്.

പിണറായി എസ്.ഐ.വി കാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് വടക്കുമ്പാട് സ്വദേശി എം. പി.അവിനാഷ് (32) 30 ഗ്രാം കഞ്ചാവോടെ പിടിയിലായത്.സ്കൂൾ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ്, മാഹി മദ്യം എന്നിവ സ്ഥിരമായി എത്തിക്കുന്ന ഇയാളെ പോലീസും എക്സൈസും ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.

മദ്യ വില്പനക്കിടെ ഇയാളെ എക്സൈസ് സംഘം പിടികൂടുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155434/distribution-of-drugs-to-studentspinarayi-police-arrested-auto-driver-with-ganja)