---
title: "#arrest|  അപകടമുണ്ടാക്കിയതിനെ തുടർന്ന് ലൈസൻസ് സസ്പെൻ്റ് ചെയ്ത ഡ്രൈവർ മൂന്നാം ദിവസം  ബസ്സോടിച്ചു ;  ഇരിട്ടിയിൽ  സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ"
english_title: "The driver, whose license was suspended after causing an accident, drove the bus for the third day;Private bus driver arrested in Irtti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155360/the-driver-whose-license-was-suspended-after-causing-an-accident-drove-the-bus-for-the-third-dayprivate-bus-driver-arrested-in-irtti"
published_at: "2023-10-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65320d84347c7_Untitled-1_copy.jpg"
keywords: []
---

# #arrest|  അപകടമുണ്ടാക്കിയതിനെ തുടർന്ന് ലൈസൻസ് സസ്പെൻ്റ് ചെയ്ത ഡ്രൈവർ മൂന്നാം ദിവസം  ബസ്സോടിച്ചു ;  ഇരിട്ടിയിൽ  സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

> **Lead Summary:** **ഇരിട്ടി: ** മൂന്നുമാസത്തേക്ക് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ. ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും വീണ്ടും ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് സാഗറിലെ ഡ്രൈവർ കെ.സി. തോമസാണ് വീണ്ടും പിടിയിലായത്. കഴിഞ്ഞ ദിവസം പയഞ്ചേരി യിൽവെച്ച് തോമസ് ഓടിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റിരുന്നു.

## Article Content

**ഇരിട്ടി: ** മൂന്നുമാസത്തേക്ക് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ. ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും വീണ്ടും ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് സാഗറിലെ ഡ്രൈവർ കെ.സി. തോമസാണ് വീണ്ടും പിടിയിലായത്. കഴിഞ്ഞ ദിവസം പയഞ്ചേരി യിൽവെച്ച് തോമസ് ഓടിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്കേറ്റിരുന്നു.

സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുക്കുകയും തോമസിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ സസ്പെൻഡ് ചെയ്യുക യും ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത് മൂന്നാം ദിവസം ഇയാൾ വീണ്ടും ബസ് ഓടിച്ചു. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എ.സി. ഷീബയ്ക്ക് ഇതു സംബന്ധിച്ച് പരാതി ലഭിച്ചു.

എൻ ഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ വെച്ച് വ്യാഴാഴ്ച ബസ് പിടിച്ചു. പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെല്ലി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ശ്രീനാഥ്, പ്രോം നാഥ് എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155360/the-driver-whose-license-was-suspended-after-causing-an-accident-drove-the-bus-for-the-third-dayprivate-bus-driver-arrested-in-irtti)