---
title: "#MMChandranmurder|  ചമ്പാട്ടെ എംഎം ചന്ദ്രൻ വധക്കേസിൽ കുറ്റാരോപിതരായവരെ കോടതി  വിട്ടയച്ചതിന് പിന്നിലെ പ്രധാന  കാരണം FIR രജിസ്റ്റർ ചെയ്തതിന് പിന്നിലെ കാലതാമസമെന്ന് അഭിഭാഷകൻ പി.പ്രേമരാജൻ"
english_title: "Lawyer P. Premarajan said that the main reason behind the court acquitting the accused in the Champate MM Chandran murder case was the delay in registering the FIR."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155246/lawyer-p-premarajan-said-that-the-main-reason-behind-the-court-acquitting-the-accused-in-the-champate-mm-chandran-murder-case-was-the-delay-in-registering-the-fir"
published_at: "2023-10-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315a05acec9_Untitled-1_copy.jpg"
keywords: []
---

# #MMChandranmurder|  ചമ്പാട്ടെ എംഎം ചന്ദ്രൻ വധക്കേസിൽ കുറ്റാരോപിതരായവരെ കോടതി  വിട്ടയച്ചതിന് പിന്നിലെ പ്രധാന  കാരണം FIR രജിസ്റ്റർ ചെയ്തതിന് പിന്നിലെ കാലതാമസമെന്ന് അഭിഭാഷകൻ പി.പ്രേമരാജൻ

> **Lead Summary:** ** പാനൂർ : **ചമ്പാട്ടെ എംഎം ചന്ദ്രൻ വധക്കേസിൽ കുറ്റാരോപിതരായവരെ കോടതി വിട്ടയച്ചതിന് പിന്നിലെ പ്രധാന കാരണം FIR രജിസ്റ്റർ ചെയ്തതിന് പിന്നിലെ കാലതാമസമെന്ന് അഭിഭാഷകൻ പി.പ്രേമരാജൻ ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് എം എം ചന്ദ്രൻ അക്രമിക്കപ്പെടുന്നത്.

## Article Content

** പാനൂർ : **ചമ്പാട്ടെ എംഎം ചന്ദ്രൻ വധക്കേസിൽ കുറ്റാരോപിതരായവരെ കോടതി വിട്ടയച്ചതിന് പിന്നിലെ പ്രധാന കാരണം FIR രജിസ്റ്റർ ചെയ്തതിന് പിന്നിലെ കാലതാമസമെന്ന് അഭിഭാഷകൻ പി.പ്രേമരാജൻ ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് എം എം ചന്ദ്രൻ അക്രമിക്കപ്പെടുന്നത്.

ബിഎംഎസ് പ്രവർത്തകൻ വിനയൻകൊല്ലപ്പെട്ട് രണ്ട് മണിക്കൂറിനകം FIR രജിസ്റ്റർ ചെയ്ത പൊലീസ് പക്ഷെ ചന്ദ്രൻ അക്രമിക്കപ്പെട്ട് 13 മണിക്കൂറിന് ശേഷമാണ് FIR രജിസ്റ്റർ ചെയ്തത്. ഇത് കൃത്രിമമായി ഉണ്ടാക്കിയ FIR ആണെന്നും, നിരപരാധികളെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ പി. പ്രേമരാജൻ പറഞ്ഞു. വിനയൻ കൊല്ലപ്പെട്ടപ്പോഴും, ചന്ദ്രന് വെട്ടേറ്റപ്പോഴും പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

വിനയൻ്റെ കേസിൽ സ്വമേധയാ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് അതേ ദിവസം തന്നെ വെട്ടേറ്റ ചന്ദ്രൻ്റെ FIR 13 മണിക്കൂർ കഴിഞ്ഞ് ബന്ധുവിൻ്റെ പരാതി പ്രകാരം മാത്രമാണ് രജിസ്റ്റർ ചെയ്തത്.

പ്രതിഭാഗത്തിൻ്റെ ഈയൊരു വാദമാണ് ഫലത്തിൽ നിർണായകമായത്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി.എസ് ഈശ്വരൻ, ജോസഫ് തോമസ്, ടി. സുനിൽ കുമാർ എന്നിവരും ഹാജരായി. പി. സത്യപ്രകാശ് ഉൾപ്പടെ ഒട്ടേറെ നേതാക്കളും, പ്രവർത്തകരും കോടതിയിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155246/lawyer-p-premarajan-said-that-the-main-reason-behind-the-court-acquitting-the-accused-in-the-champate-mm-chandran-murder-case-was-the-delay-in-registering-the-fir)