---
title: "#arrest|  കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ "
english_title: "Youth arrested with MDMA in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155112/youth-arrested-with-mdma-in-kannur"
published_at: "2023-10-19T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f068375d7_Untitled-4_copy.jpg"
keywords: []
---

# #arrest|  കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** ** കണ്ണൂർ :** കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ 3.03 ഗ്രാം എം.ഡി. എം.എ സഹിതം യുവാവിനെ ടൗൺ എസ്.ഐ സവ്യസാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

## Article Content

** കണ്ണൂർ :** കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ 3.03 ഗ്രാം എം.ഡി. എം.എ സഹിതം യുവാവിനെ ടൗൺ എസ്.ഐ സവ്യസാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

അത്താഴക്കുന്ന് കൊള പാല ഹൗസിൽ മുഹമ്മദ് റസീം (23) ആണ് പിടിയിലായത്. ക്യാപിറ്റൽ മാൾ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് വൈകുന്നേരം 4.45 ഓടെയാണ് ഇയാളെ പിടികൂടിയത്. 2019ൽ നടന്ന ഒരു അടിപിടി കേസിൽ പ്രതിയാണ് ഇയാൾ. എസ്.ഐ മഹിജൻ, പോലീസുകാരായ റിജിൻ, പ്രതീഷ്, ബിനു എന്നിവരും ഇയാളെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155112/youth-arrested-with-mdma-in-kannur)