---
title: "#Vazamala |  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴമലയിൽ ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് നടത്തി"
english_title: "Kerala Sastra Sahitya Parishad conducted a one-day environment study camp at Vazamala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155078/kerala-sastra-sahitya-parishad-conducted-a-one-day-environment-study-camp-at-vazamala"
published_at: "2023-10-19T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530de5097e95_Untitled-1_copy.jpg"
keywords: []
---

# #Vazamala |  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴമലയിൽ ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് നടത്തി

> **Lead Summary:** **പാനൂർ: **പാനൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കാടറിയാം...മലയറിയാം.. പാനൂർ മേഖലാ ബാലവേദി ഏകദിന പരിസ്ഥിതിപഠന ക്യാമ്പ് നടത്തി.

## Article Content

**പാനൂർ: **പാനൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കാടറിയാം...മലയറിയാം.. പാനൂർ മേഖലാ ബാലവേദി ഏകദിന പരിസ്ഥിതിപഠന ക്യാമ്പ് നടത്തി.

വാഴമലയിൽ നടന്ന ക്യാമ്പ് തൃപ്പങ്ങോട്ടൂർ പഞ്ചായത്തംഗം സുധാ വാസു ഉദ്ഘാടനം ചെയ്തു. വന നിരീക്ഷണ ശാസ്ത്രജ്ഞൻ ഡോ: ഗീതാനന്ദൻ ,പക്ഷിനിരീക്ഷകൻ ശശിധരൻ മനേക്കര എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

പരിഷത്ത് ജില്ലാക്കമ്മറ്റിയംഗങ്ങളായ എൻകെ ജയപ്രസാദ്, പി മനോജ് കുമാർ, കെ ഹരിദാസൻ, പാനൂർ മേഖല പ്രസിഡന്റ് കോമത്ത് പുരുഷോത്തമൻ, സെക്രട്ടറി ബാബുരാജ് കല്ലിക്കണ്ടി, എംസി ശ്രീധരൻ, പവിത്രൻ പൊയിലൂർ, എം അരുൺ, ബാലവേദി കൺവീനർ സുരേഷ് ബാബു ചെണ്ടയാട് എന്നിവർ സംസാരിച്ചു.

പങ്കാളിത്ത സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മേഖലയിലെ പതിനൊന്ന് യൂണിറ്റുകളിൽ നിന്നായി ബാലവേദി കൂട്ടുകാരും, യുവ സമിനി, പരിഷത്ത് പ്രവർത്തകരും ക്യാമ്പിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155078/kerala-sastra-sahitya-parishad-conducted-a-one-day-environment-study-camp-at-vazamala)