---
title: " #DistrictCollector |  കണ്ണൂര്‍ ജില്ലാ കളക്ടറായി അരുണ്‍.കെ വിജയന്‍ ചുമതലയേറ്റു."
english_title: "#Arun.K Vijayan took over as #Kannur# District #Collector."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155047/arunk-vijayan-took-over-as-kannur-district-collector"
published_at: "2023-10-19T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530cd3123805_Untitled-4_copy.jpg"
keywords: []
---

#  #DistrictCollector |  കണ്ണൂര്‍ ജില്ലാ കളക്ടറായി അരുണ്‍.കെ വിജയന്‍ ചുമതലയേറ്റു.

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂര്‍ ജില്ലാ കളക്ടറായി അരുണ്‍.കെ വിജയന്‍ ചുമതലയേറ്റു. കളക്ടറുടെ ചേംബറില്‍ എസ് ചന്ദ്രശേഖരന്‍ അരുണ്‍ കെ.വിജയന് ചുമതല കൈമാറി.

## Article Content

**കണ്ണൂര്‍: ** കണ്ണൂര്‍ ജില്ലാ കളക്ടറായി അരുണ്‍.കെ വിജയന്‍ ചുമതലയേറ്റു. കളക്ടറുടെ ചേംബറില്‍ എസ് ചന്ദ്രശേഖരന്‍ അരുണ്‍ കെ.വിജയന് ചുമതല കൈമാറി.

തൃശൂര്‍ മാള സ്വദേശിയായ അരുണ്‍ കെ വിജയന്‍ 2016 ബാച്ച് ഐഎഎസ് ഓഫീസറാണ്. മലപ്പുറം അസിസ്റ്റന്റ് കളക്ടറായും, കാഞ്ഞങ്ങാട് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ, തൃശൂര്‍ ഡെവലപ്മെന്റ് കമ്മീഷ്ണര്‍, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷന്‍ സിഇഒ എന്നീ തസ്തികകളിലും ചുമതല വഹിച്ചിട്ടുണ്ട്. 2020ല്‍ ശബരിമലയില്‍ എഡിഎമ്മായും പ്രവര്‍ത്തിച്ചു. 33കാരനാണ് അരുൺ കെ.വിജയൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155047/arunk-vijayan-took-over-as-kannur-district-collector)