---
title: "#TPKunhikutty  |  ഗോവൻ വിമോചന സമര പോരാളി കല്ലിക്കണ്ടിയിലെ ടിപി കുഞ്ഞിക്കുട്ടിയെ അനുസ്മരിച്ചു"
english_title: "#Goan freedom fighter #TPKunhikutty of# Kallikandi was# remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/155008/goan-freedom-fighter-tpkunhikutty-of-kallikandi-was-remembered"
published_at: "2023-10-19T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530ba7ba1f4f_Untitled-4_copy.jpg"
keywords: []
---

# #TPKunhikutty  |  ഗോവൻ വിമോചന സമര പോരാളി കല്ലിക്കണ്ടിയിലെ ടിപി കുഞ്ഞിക്കുട്ടിയെ അനുസ്മരിച്ചു

> **Lead Summary:** **കല്ലിക്കണ്ടി: ** ഗോവൻ വിമോചന സമര പോരാളി കല്ലിക്കണ്ടിയിലെ ടിപി കുഞ്ഞിക്കുട്ടിയെ അനുസ്മരിച്ചു ഗോവ വിമോചന സമരപോരാളിയും, കർഷക പ്രസ്ഥാനത്തിൻ്റെ നേതാവുമായ ടിപി കുഞ്ഞിക്കുട്ടിയുടെ പതിനെട്ടാം ചരമവാർഷിക ദിനം കല്ലിക്കണ്ടി ചെറ്റക്കണ്ടിയിൽ ആചരിച്ചു.

## Article Content

**കല്ലിക്കണ്ടി: ** ഗോവൻ വിമോചന സമര പോരാളി കല്ലിക്കണ്ടിയിലെ ടിപി കുഞ്ഞിക്കുട്ടിയെ അനുസ്മരിച്ചു ഗോവ വിമോചന സമരപോരാളിയും, കർഷക പ്രസ്ഥാനത്തിൻ്റെ നേതാവുമായ ടിപി കുഞ്ഞിക്കുട്ടിയുടെ പതിനെട്ടാം ചരമവാർഷിക ദിനം കല്ലിക്കണ്ടി ചെറ്റക്കണ്ടിയിൽ ആചരിച്ചു.

ചെറ്റക്കണ്ടി ടൗൺ കേന്ദ്രീകരിച്ചു പ്രകടനവും,സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി.

തൃപ്പങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി പികെ മുകുന്ദൻ അധ്യക്ഷനായി. പാനൂർ ഏരിയ കമ്മിറ്റി യംഗം എ രാഘവൻ,ടിസി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/155008/goan-freedom-fighter-tpkunhikutty-of-kallikandi-was-remembered)