---
title: "#navaKerala |  നവകേരള സദസ് ; പാനൂരിൽ  നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു."
english_title: "#nava Kerala #audience;A municipal level organizing committee has been formed in Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154999/new-kerala-audiencea-municipal-level-organizing-committee-has-been-formed-in-panur"
published_at: "2023-10-19T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530b72c6dde8_Untitled-2_copy.jpg"
keywords: []
---

# #navaKerala |  നവകേരള സദസ് ; പാനൂരിൽ  നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു.

> **Lead Summary:** **പാനൂർ : ** നവകേരള സദസ് പാനൂരിൽ നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു. നവം: 22ന് രാവിലെ 11 മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസിൻ്റെ വിജയത്തിനായി പാനൂർ നഗരസഭാ തല സംഘാടക സമിതി രൂപവത്കരിച്ചു. സുമംഗലീ ഓഡിറ്റോറിയത്തിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ : ** നവകേരള സദസ് പാനൂരിൽ നഗരസഭാ തല സംഘാടക സമിതി രൂപീകരിച്ചു. നവം: 22ന് രാവിലെ 11 മണിക്ക് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസിൻ്റെ വിജയത്തിനായി പാനൂർ നഗരസഭാ തല സംഘാടക സമിതി രൂപവത്കരിച്ചു. സുമംഗലീ ഓഡിറ്റോറിയത്തിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എം. ടി. കെ.ബാബു അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ എ.എൻ. ശ്രീലകുമാരി പദ്ധതി വിശദീകരിച്ചു. നഗരസഭാ സെക്രട്ടറി എ. പ്രവീൺ, പാനൂർ എ.ഇ.ഒ. ബൈജു കേളോത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി.എഞ്ചീ.പി.ശശി, കൃഷി ഓഫീസർ ഇ. നദീറ, വില്ലേജ് ഓഫീസർമാരായ കെ.വിവേക്, സി.രജനി, സി.ഡി.എസ്. ചെയർപേഴ്സൺ ശോഭന, വി.പി.അജിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.നാസർ മാസ്റ്റർ ( ചെയർമാൻ) എം.ടി.കെ.ബാബു ( വർക്കിങ്ങ് ചെയർമാൻ) എ.പ്രവീൺ (ജനറൽ കൺവീനർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154999/new-kerala-audiencea-municipal-level-organizing-committee-has-been-formed-in-panur)