---
title: "#CPM |  കതിരൂരിൽ ബസിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ച പാറാട്ടെ ഒട്ടോറിക്ഷ ഡ്രൈവർ അഭിലാഷിൻ്റെയും, ഷിജീഷിൻ്റെയും വീടുകൾ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു"
english_title: "#CPM State Secretary #MV Govindan visited the homes of# Parate autorickshaw drivers Abhilash and Shijeesh, who died after the autorickshaw caught fire in Katirur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154857/cpm-state-secretary-mv-govindan-visited-the-homes-of-parate-autorickshaw-drivers-abhilash-and-shijeesh-who-died-after-the-autorickshaw-caught-fire-in-katirur"
published_at: "2023-10-18T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fd51ae7b14_Untitled-6_copy.jpg"
keywords: []
---

# #CPM |  കതിരൂരിൽ ബസിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ച പാറാട്ടെ ഒട്ടോറിക്ഷ ഡ്രൈവർ അഭിലാഷിൻ്റെയും, ഷിജീഷിൻ്റെയും വീടുകൾ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു

> **Lead Summary:** **കതിരൂർ : ** കതിരൂരിൽ ബസിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ച പാറാട്ടെ ഒട്ടോറിക്ഷ ഡ്രൈവർ അഭിലാഷിൻ്റെയും, ഷിജീഷിൻ്റെയും വീടുകൾ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു കതിരൂർ ആറാം മൈൽ മൈതാനി പളളിക്ക് സമീപം ബസ്സിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു വെന്തു മരിച്ച ഓട്ടോ ഡ്രൈവർ അഭിലാഷിൻ്റെയും, അയൽവാസിയായ യാത്രക്കാരൻ ഷജീഷിൻ്റെയും വീടുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു.

## Article Content

**കതിരൂർ : ** കതിരൂരിൽ ബസിടിച്ച് ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ച പാറാട്ടെ ഒട്ടോറിക്ഷ ഡ്രൈവർ അഭിലാഷിൻ്റെയും, ഷിജീഷിൻ്റെയും വീടുകൾ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു കതിരൂർ ആറാം മൈൽ മൈതാനി പളളിക്ക് സമീപം ബസ്സിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു വെന്തു മരിച്ച ഓട്ടോ ഡ്രൈവർ അഭിലാഷിൻ്റെയും, അയൽവാസിയായ യാത്രക്കാരൻ ഷജീഷിൻ്റെയും വീടുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ടര മണിയോടെ യാണ് പാറാട് വസതികളിലെത്തിയത്. ആദ്യം അഭിലാഷിൻ്റെ വീട്ടിലെത്തിയ എംവി ഗോവിന്ദൻ അമ്മ പൊക്കിയോടും, ഭാര്യ ജാൻസിയോടും സംസാരിച്ചു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനെയും, എൽകെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികളെയും ആശ്വസിപ്പിച്ചു. പിന്നിട് ഷജീഷിൻ്റെ വീട്ടിലെത്തി അമ്മ ജാനുവിനെയും സഹോദരങ്ങളെയും കണ്ടു.

സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, പാറാട് ലോക്കൽ സെക്രട്ടറി ടിവി കുഞ്ഞിക്കണ്ണൻ, പികെ ശബ്ന, കെ റിനീഷ്, പിപി ബാബു എന്നിവരുമൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154857/cpm-state-secretary-mv-govindan-visited-the-homes-of-parate-autorickshaw-drivers-abhilash-and-shijeesh-who-died-after-the-autorickshaw-caught-fire-in-katirur)