---
title: "#arrest|  മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച്  5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ"
english_title: "Mokeri Pathipalam resident attacked and robbed 5 lakh case;A native of Makuni is in the custody of Panur police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154794/mokeri-pathipalam-resident-attacked-and-robbed-5-lakh-casea-native-of-makuni-is-in-the-custody-of-panur-police"
published_at: "2023-10-18T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fa8ea1e1ce_Untitled-4_copy.jpg"
keywords: []
---

# #arrest|  മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച്  5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ

> **Lead Summary:** **മൊകേരി:** മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ ഒരാൾ കൂടി അറസ്റ്റിൽ. മാക്കുനി സ്വദേശി അച്ചാത്ത് ബിജോയിയാണ് പിടിയിലായത്.

## Article Content

**മൊകേരി:** മൊകേരി പാത്തിപ്പാലം സ്വദേശിയെ അക്രമിച്ച് 5 ലക്ഷം കവർന്ന കേസ് ; മാക്കുനി സ്വദേശി പാനൂർ പൊലീസിൻ്റെ പിടിയിൽ ഒരാൾ കൂടി അറസ്റ്റിൽ. മാക്കുനി സ്വദേശി അച്ചാത്ത് ബിജോയിയാണ് പിടിയിലായത്.

ഇതോടെ കേസിൽ 7 പേർ അറസ്റ്റിലായി. പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5ലക്ഷത്തോളം രൂപ പാറാട് വച്ച് തട്ടിപറിച്ച കേസിൽ ഒരാളെ കൂടി പാനൂർ പൊലീസ് പിടികൂടി. മാക്കുനിയിലെ ആചാത്ത് ബിജോയിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

എസ്.ഐ.രാജീവൻ ഒതയോത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ശ്രീജിത്ത്, ജോഷിത്ത്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. . കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി പി എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കർ, കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ് എന്നിവരാണ് നേരത്തെ പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഈ പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154794/mokeri-pathipalam-resident-attacked-and-robbed-5-lakh-casea-native-of-makuni-is-in-the-custody-of-panur-police)