---
title: "#KPMohanan |  കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ ; മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു"
english_title: "#KPMohanan MLA's intervention;Three #families were given #financial# assistance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154724/kp-mohanan-mlas-interventionthree-families-were-given-financial-assistance"
published_at: "2023-10-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f8040e8117_Untitled-4_copy.jpg"
keywords: []
---

# #KPMohanan |  കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ ; മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു

> **Lead Summary:** ***പാനൂർ : *** കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു തെങ്ങ് മുറിക്കുന്നതിനിടയിൽ വീണ് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ ധനസഹായമായി അനുവദിച്ചു.

## Article Content

***പാനൂർ : *** കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ മൂന്ന് കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചു തെങ്ങ് മുറിക്കുന്നതിനിടയിൽ വീണ് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ ധനസഹായമായി അനുവദിച്ചു.

പത്തായക്കുന്നിലെ പുതിയ പറമ്പത്ത് വിനോദൻ്റെ ഭാര്യ കെ.ഷീജയ്ക്കാണ് കെ. പി.മോഹനൻ എം.എൽ.എ.യുടെ ശുപാർശ പ്രകാരം തുക അനുവദിച്ചത്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോട്ടയം മലബാറിലെ പുറക്കളം നല്ലക്കണ്ടി ഹൗസിൽ എൻ.അൻസാറിന് മൂന്ന് ലക്ഷം രൂപയും ധനസഹായമായി അനുവദിച്ചിട്ടുണ്ട്.

ഡയാലിസിസിന് വിധേയയായി കൊണ്ടിരിക്കുന്ന വള്ള്യായിയിലെ സി.കെ. ഭാർഗവിക്ക് അമ്പതിനായിരം രൂപയും കെ.പി.മോഹനൻ എം.എൽ.എ.യുടെ ശുപാർശ പ്രകാരം ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154724/kp-mohanan-mlas-interventionthree-families-were-given-financial-assistance)