---
title: "#chambad |  ചമ്പാട്ടെ ഓട്ടോ ഡ്രൈവറുടെ നല്ല മനസ് ; മൂഴിക്കര സ്വദേശിനിക്ക് നഷ്ടപ്പെട്ട ഒന്നര പവൻ്റെ  സ്വർണാഭരണം തിരികെ കിട്ടി"
english_title: "#Champate auto driver's good heart;A native of #Moozhikara got back her lost #gold jewelery worth one and a half rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154705/champate-auto-drivers-good-hearta-native-of-moozhikara-got-back-her-lost-gold-jewelery-worth-one-and-a-half-rupees"
published_at: "2023-10-18T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f74146a311_Untitled-1_copy.jpg"
keywords: []
---

# #chambad |  ചമ്പാട്ടെ ഓട്ടോ ഡ്രൈവറുടെ നല്ല മനസ് ; മൂഴിക്കര സ്വദേശിനിക്ക് നഷ്ടപ്പെട്ട ഒന്നര പവൻ്റെ  സ്വർണാഭരണം തിരികെ കിട്ടി

> **Lead Summary:** ** **ചമ്പാട് അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ തോട്ടുമ്മലിലെ കനിപൊയിൽ എംവി ലിജേഷിനാണ് കഴിഞ്ഞ ദിവസം സ്വർണ ബ്രേസ്ലെറ്റ് ലഭിച്ചത്. പന്ന്യന്നൂർ റോഡിൽ വച്ചാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.

## Article Content

** **ചമ്പാട് അരയാക്കൂലിലെ ഓട്ടോ ഡ്രൈവർ തോട്ടുമ്മലിലെ കനിപൊയിൽ എംവി ലിജേഷിനാണ് കഴിഞ്ഞ ദിവസം സ്വർണ ബ്രേസ്ലെറ്റ് ലഭിച്ചത്. പന്ന്യന്നൂർ റോഡിൽ വച്ചാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്.

സ്വർണാഭരണം ലഭിച്ച വിവരം ലിജേഷ് നാട്ടുകാരെയും, ഓട്ടോ തൊഴിലാളികളെയും അറിയിച്ചിരുന്നു. രാത്രിയോടെ മൂഴിക്കരയിലെ പ്രിയങ്കയുടെതാണ് സ്വർണാഭരണമെന്ന് കണ്ടെത്തി.

പൂക്കോത്തുള്ള ടൂവീലർ ഷോറൂമിലേക്ക് അനുജത്തിയുടെ സ്കൂട്ടിയിൽ പോകുമ്പോൾ കളഞ്ഞു പോകുകയായിരുന്നു. ബുധനാഴ്ച പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് സ്വർണാഭരണം പ്രിയങ്കക്ക് കൈമാറി.

ലിജേഷിൻ്റെ സത്യസന്ധതയെ പാനൂർ പൊലീസും ഓട്ടോ തൊഴിലാളികളും അഭിനന്ദിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അരയാക്കൂൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ലിജേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154705/champate-auto-drivers-good-hearta-native-of-moozhikara-got-back-her-lost-gold-jewelery-worth-one-and-a-half-rupees)