---
title: "# arrest |  തലശേരിയിൽ  മധ്യവയസ്കനെ സ്റ്റെയർകെയ്സിന്റെ മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ യുവാവ് പോലീസിനെ വട്ടം ചുറ്റിച്ചു."
english_title: "#Attempt to# kill a middle-aged man by throwing him from the top of the #staircase in #Thalassery;The arrested youth surrounded the police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154599/attempt-to-kill-a-middle-aged-man-by-throwing-him-from-the-top-of-the-staircase-in-thalasserythe-arrested-youth-surrounded-the-police"
published_at: "2023-10-17T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eb628334e1_Untitled-8_copy.jpg"
keywords: []
---

# # arrest |  തലശേരിയിൽ  മധ്യവയസ്കനെ സ്റ്റെയർകെയ്സിന്റെ മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ യുവാവ് പോലീസിനെ വട്ടം ചുറ്റിച്ചു.

> **Lead Summary:** **തലശേരി: ** തലശേരിയിൽ മധ്യവയസ്കനെ സ്റ്റെയർകെയ്സിന്റെ മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ യുവാവ് പോലീസിനെ വട്ടം ചുറ്റിച്ചു. വയനാട് മാനന്തവാടി വേമം അറയ്ക്കൽ ഹൗസിലെ നിസാർ ആണ് ബോധക്കേട് അഭിനയിച്ച് പോലീസിനെ വെട്ടിലാക്കിയത്.

## Article Content

**തലശേരി: ** തലശേരിയിൽ മധ്യവയസ്കനെ സ്റ്റെയർകെയ്സിന്റെ മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ യുവാവ് പോലീസിനെ വട്ടം ചുറ്റിച്ചു. വയനാട് മാനന്തവാടി വേമം അറയ്ക്കൽ ഹൗസിലെ നിസാർ ആണ് ബോധക്കേട് അഭിനയിച്ച് പോലീസിനെ വെട്ടിലാക്കിയത്.

രാത്രി ഒമ്പത് മണിയോടെയാണ് തലശേരി സെയ്ദാർ പള്ളി റുക്സാന ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയപുരയിൽ സിറാജിനെ (48) കൊലപ്പെടുത്താൻ നിസാർ ശ്രമിച്ചത്. സിറാജിന്റെ മകളുമായി നേരത്തെ നിസാർ പ്രണയത്തിലാവുകയും, ഒളിച്ചോടുകയും ചെയ്തിരുന്നു.

ഒന്നര വർഷം വയനാട്ടിൽ താമസിച്ച ശേഷം സിറാജിന്റെ മകൾ നിസാറിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ തിരിച്ചെത്തി. ഇതിന്റെ വിരോധത്തിനായിരുന്നു അക്രമം. ടെറസിന്റെ സ്റ്റെപ്പിന് മുകളിലിരിക്കുകയായിരുന്ന സിറാജിനെ നിസാർ എടുത്ത് താഴെക്കെറിയുകയായിരുന്നു.

എന്നാൽ പാരപെറ്റിൽ പിടിക്കാൻ കഴിഞ്ഞതിനാൽ സിറാജ് രക്ഷപ്പെടുകയായിരുന്നു. സിറാജിന്റെ പരാതിയിൽ നിസാറിനെ തലശേരി സി.ഐ. എം. അനിൽ അറസ്റ്റ് ചെയ്തു. രാത്രി യോടെ നിസാറിനെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അപ്പോൾ നിസാർ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ഇയാളെ ആശുപത്രിയിലെത്തിക്കാൻ മജിസ്ട്രേട്ട് നിർദേശിച്ചു. തലശേരി ഗവ. ആശുപത്രി യിലെ പരിശോധനയിൽ ഇയാൾക്ക് അസുഖമൊന്നുമില്ലെന്ന് കണ്ടെത്തുകയും തിരിച്ചയക്കുകയും ചെയ്തു. തുടർന്ന് വീണ്ടും മജിസ്ട്രേട്ടിന്റെ മുമ്പാകെ എത്തിച്ചപ്പോൾ നിസാർ വീണ്ടും കുഴഞ്ഞുവീണു.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ മജിസ്ട്രേട്ട് നിർദേശിച്ചു. എന്നാൽ ആശുപത്രിയിൽ വീണ്ടും നടത്തിയ പരിശോധന യിൽ ഇയാൾക്ക് യാതൊരു രോഗവുമില്ലെന്ന് ഡോക്ടർമാർ വിധിക്കുകയും അഡ്മിറ്റ് ചെയ്യാൻ വിസമ്മതിക്കു കയും ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154599/attempt-to-kill-a-middle-aged-man-by-throwing-him-from-the-top-of-the-staircase-in-thalasserythe-arrested-youth-surrounded-the-police)