---
title: "#panoor |  സിഗ്നൽ സംവിധാനം നടപ്പാക്കിയത് കൂടിയാലോചനകളില്ലാതെയെന്ന് സിനിമാ - നാടക നടൻ രാജേന്ദ്രൻ തായാട്ട് ; പാനൂർ നഗരസഭയിലേക്ക് മാർച്ച്"
english_title: "#Cinema and theater actor Rajendran Thayat said that the signal system was implemented without consultation;A public group held a protest march and dharna in front of the Panur Municipal Corporation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154556/cinema-and-theater-actor-rajendran-thayat-said-that-the-signal-system-was-implemented-without-consultationa-public-group-held-a-protest-march-and-dharna-in-front-of-the-panur-municipal-corporation"
published_at: "2023-10-17T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e9467a4815_Untitled-5_copy.jpg"
keywords: []
---

# #panoor |  സിഗ്നൽ സംവിധാനം നടപ്പാക്കിയത് കൂടിയാലോചനകളില്ലാതെയെന്ന് സിനിമാ - നാടക നടൻ രാജേന്ദ്രൻ തായാട്ട് ; പാനൂർ നഗരസഭയിലേക്ക് മാർച്ച്

> **Lead Summary:** **പാനൂർ: ** സിഗ്നൽ സംവിധാനം നടപ്പാക്കിയത് കൂടിയാലോചനകളില്ലാതെയെന്ന് സിനിമാ - നാടക നടൻ രാജേന്ദ്രൻ തായാട്ട് പാനൂർ നഗരസഭക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

## Article Content

**പാനൂർ: ** സിഗ്നൽ സംവിധാനം നടപ്പാക്കിയത് കൂടിയാലോചനകളില്ലാതെയെന്ന് സിനിമാ - നാടക നടൻ രാജേന്ദ്രൻ തായാട്ട് പാനൂർ നഗരസഭക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

പൊതുജന കൂട്ടായ്മ അനധികൃത പാർക്കിംഗ് നിർബാധം തുടരുന്നതും, റിംഗ് റോഡുകൾ ഉപയോഗിക്കാത്തതുമാണ് പാനൂരിലെ ഗതാഗതക്കുരുക്കിന് കാരണമെന്ന് സിനിമാ നാടക താരം രാജേന്ദ്രൻ തായാട്ട്. അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചുമട് , മോട്ടോർതൊഴിലാളി പൊതുജന കൂട്ടായ്മയുടെ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനൂർ മുൻസിപ്പാലിറ്റിയിലേക്ക്നടന്ന മാർച്ച് പാനൂർ ബസ്റ്റാൻഡിൽ നിന്ന്ആരംഭിച്ച് മുൻസിപ്പാലിറ്റി പരിസരത്ത് സമാപിച്ചു. ഒരു കൂടിയാലോചനയും ഇല്ലാതെയാണ് സിഗ്നൽ സംവിധാനം നടപ്പാക്കിയതെന്ന് രാജേന്ദ്രൻ തായാട്ട് കുറ്റപ്പെടുത്തി.

സമരസമിതി ചെയർമാൻകെ.കെ പുരുഷോത്തമൻ അധ്യക്ഷനായി. ഇ.മനീഷ്, ഇ.രാജേഷ്, കെ. സന്തോഷ്, കെ.എം അശോകൻ, സി.പി പ്രമോദ്, റഷീദ് പാനൂർ, പിടികെ വിനീഷ്, നിജി കളരി, കെ വൈശാഖ് എന്നിവർ സംസാരിച്ചു. എം ടി ജിഗീഷ്, കെ ദിനേശൻ, കെ.രാജൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154556/cinema-and-theater-actor-rajendran-thayat-said-that-the-signal-system-was-implemented-without-consultationa-public-group-held-a-protest-march-and-dharna-in-front-of-the-panur-municipal-corporation)