---
title: "#mdma|  കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട ; എംഡി എം എ കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥികൾക്കായി എത്തിച്ചതെന്ന് പ്രതി"
english_title: "Big #MDMA hunt again at# Kannur# Kootupuzha Excise Checkpost;Accused said MD MA delivered to Kozhikode college# students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154528/big-mdma-hunt-again-at-kannur-kootupuzha-excise-checkpostaccused-said-md-ma-delivered-to-kozhikode-college-students"
published_at: "2023-10-17T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e8201734cb_Untitled-2_copy.jpg"
keywords: []
---

# #mdma|  കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട ; എംഡി എം എ കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥികൾക്കായി എത്തിച്ചതെന്ന് പ്രതി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട ; എംഡി എം എ കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥികൾക്കായി എത്തിച്ചതെന്ന് പ്രതികൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട

## Article Content

**കണ്ണൂർ: **കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട ; എംഡി എം എ കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥികൾക്കായി എത്തിച്ചതെന്ന് പ്രതികൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം ഡി എം എ വേട്ട

എംഡി എം എ കോഴിക്കോട്ടെ കോളേജ് വിദ്യാർത്ഥികൾക്കായി എത്തിച്ചതെന്ന് പ്രതി ബാംഗ്ലൂരിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി ഹുസ്നി മുബാറക്കിൽ നിന്നുമാണ് 106ഗ്രാം എം ഡി എം എ പിടികൂടിയത്.

കോഴിക്കോട്ടെ കോളേജുകളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ മുബാറക്ക്. എക്സൈസ് ഇൻസ്‌പെകടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് KL 11 BU 0615 YAMAHA Fz ബൈക്കിൽ കടത്തുകയായിരുന്ന 106 ഗ്രാം MDMA പിടികൂടിയത്. കോഴിക്കോട് മേടപറമ്പിൽ കുണ്ടുങ്ങൽ എം പി ഹുസ്നി മുബാറക്കിനെ (28) യാണ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ NDPS വകുപ്പ് പ്രകാരം കേസെടുത്തു. മാർക്കറ്റിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. ചോദ്യം ചെയ്തതിൽ കോഴിക്കോട് ഭാഗത്തെ കോളേജുകളിലും മറ്റും വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിക്കുന്ന മൊത്ത വില്പനക്കാരാനാണ് ഇയാളെന്ന് വ്യക്തമായി.

ഇയാൾക്കെതിരെ മുൻപ് കോഴിക്കോട് ജില്ലയിൽ നർക്കോട്ടിക്ക് കേസ് നിലവിലുണ്ട്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അസീസ്. എ.,കമലാക്ഷൻ. ടി. വി പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ്. ടി, കെ.കെ ബിജു എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154528/big-mdma-hunt-again-at-kannur-kootupuzha-excise-checkpostaccused-said-md-ma-delivered-to-kozhikode-college-students)