---
title: "#Thalassery|  തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും കുഞ്ഞിന്റെ മാല മോഷ്ടിച്ചു രക്ഷപ്പെട്ട  തമിഴ് യുവതികളെ ഏറണാകുളം ജയിലിൽ കണ്ടെത്തി"
english_title: "#Tamil women who# escaped after #stealing baby's necklace from #Thalassery Cooperative# Hospital were found in #Ernakulam Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154494/tamil-women-who-escaped-after-stealing-babys-necklace-from-thalassery-cooperative-hospital-were-found-in-ernakulam-jail"
published_at: "2023-10-17T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e631197f1f_ggggggggggggggggggggg.jpg"
keywords: []
---

# #Thalassery|  തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും കുഞ്ഞിന്റെ മാല മോഷ്ടിച്ചു രക്ഷപ്പെട്ട  തമിഴ് യുവതികളെ ഏറണാകുളം ജയിലിൽ കണ്ടെത്തി

> **Lead Summary:** *** തലശേരി: *** രണ്ട് മാസം മുൻപ് തലശേരി സഹകരണ ആശുപത്രിയിൽ മാതാവിനൊപ്പം ചികിത്സക്കെത്തിയ കുഞ്ഞിന്റെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്ന സംഭവത്തിൽ ഉൾപെട്ടതായി തിരിച്ചറിഞ്ഞ രണ്ട് തമിഴ്നാട്ടുകാരികളെ ഏറണാകുളം സബ്ബ് ജയിലിൽ കണ്ടെത്തി.

## Article Content

*** തലശേരി: *** രണ്ട് മാസം മുൻപ് തലശേരി സഹകരണ ആശുപത്രിയിൽ മാതാവിനൊപ്പം ചികിത്സക്കെത്തിയ കുഞ്ഞിന്റെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്ന സംഭവത്തിൽ ഉൾപെട്ടതായി തിരിച്ചറിഞ്ഞ രണ്ട് തമിഴ്നാട്ടുകാരികളെ ഏറണാകുളം സബ്ബ് ജയിലിൽ കണ്ടെത്തി.

കോയമ്പത്തൂർ കിണത്തക ദാവിലെ മണിയുടെ ഭാര്യ പുതിയ ( 27 ), റാമിന്റെ ഭാര്യ ഗീത ( 38 ) എന്നിരെ കോടതി അനുമതിയോടെ തലശേരി പോലിസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണ ഭാഗമായി ഇരുവരെയും തലശ്ശേരിയിലെത്തിച്ച ശേഷം ആശുപത്രിയിലും കൊണ്ടുപോയി തെളിവെടുത്തു.

തമിഴ് നാടോടികളായ ഗിതയും, പുനിതയും തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളിലും നുഴഞ്ഞുകയറി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ പൊട്ടിച്ചു രക്ഷപ്പെടുന്നതിൽ വിദഗ്ദരാണ്.

പോലിസിന്റെ ക്രൈം ഫയലിൽ സ്ഥിരം കുറ്റവാളികളായ ഇരുവരുടെയും പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള പോലീസ് സ്റ്റേഷനുകളിൽ  കേസുകളുണ്ട് - സഹകരണ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. എസ്.ഐ. അരുൺ കുമാറിനാണ് അന്വേഷണ ചുമതല. ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞതോടെ ഇരുവരെയും തിരിച്ചേൽപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154494/tamil-women-who-escaped-after-stealing-babys-necklace-from-thalassery-cooperative-hospital-were-found-in-ernakulam-jail)