---
title: "# strike |  പാനൂർ പൂർണമായും  അടഞ്ഞു തന്നെ ; പണിമുടക്ക് വിജയിപ്പിച്ചവർക്ക് നന്ദിയെന്ന് സംയുക്ത സമരസമിതി"
english_title: "Panoor is completely closed;The Joint Strike Committee thanks those who won the strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154424/panoor-is-completely-closedthe-joint-strike-committee-thanks-those-who-won-the-strike"
published_at: "2023-10-17T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e39b8ed47f_Untitled-6_copy.jpg"
keywords: []
---

# # strike |  പാനൂർ പൂർണമായും  അടഞ്ഞു തന്നെ ; പണിമുടക്ക് വിജയിപ്പിച്ചവർക്ക് നന്ദിയെന്ന് സംയുക്ത സമരസമിതി

> **Lead Summary:** **പാനൂർ: ** പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പാനൂരിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

## Article Content

**പാനൂർ: ** പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പാനൂരിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

വ്യാപാരി വ്യവസായി സമിതി പണിമുടക്കിൽ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നെങ്കിലും ടൗണിൽ ആളുകൾ ഇല്ലാത്തതിനെ തുടർന്ന് പിന്നീട് പലരും കടയടച്ചു. ബസുകൾ വിരലില്ലെണ്ണാവുന്നവ മാത്രം സർവീസ് നടത്തിയെങ്കിലും ആളില്ലാത്തതിനാൽ അതും ചുരുങ്ങി. കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവീസ് നടത്തി.

പണിമുടക്ക് ആദ്യം പ്രഖ്യാപിച്ചത് പാനൂരിലെ ബസ് കൂട്ടായ്മയായിരുന്നെന്നും, പിന്നീട് ഉടമകൾ പിൻവലിയുകയായിരുന്നെന്നും രാവിലെ ബസ് സ്റ്റാൻ്റിലെത്തിയ തൊഴിലാളികൾ കുറ്റപ്പെടുത്തി. ഈ ആവശ്യമുന്നയിച്ച് ബസ്സുകളിൽ നോട്ടീസ് പതിച്ചിരുന്നു. എന്നാൽ ചിലർ ഇടപെട്ട് തടയുകയായിരുന്നത്രെ.

ചൊവ്വാഴ്ച കടകൾ തുറക്കണമെന്ന് പാനൂരിലെ ഒരു കൗൺസിലറുടെ നേതൃത്വത്തിൽ കടകൾ തോറും കയറിയിറങ്ങി ആവശ്യപ്പെട്ടിരുന്നതായും, എന്നാൽ സമരാവശ്യം ന്യായമാണെന്ന് കണ്ട വ്യാപാരികൾ ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കുകയായിരുന്നുവെന്നും, പണിമുടക്ക് വിജയിപ്പിച്ച എല്ലാ വർക്കും നന്ദി രേഖപ്പെടുത്തുന്നതായും സംയുക്ത സമരസമിതി അറിയിച്ചു.

മറ്റു വാഹനങ്ങൾ ഒന്നും പണിമുടക്കനുകൂലികൾ തടഞ്ഞില്ല. പാനൂർ ബസ്റ്റാൻ്റിൽ നിന്നും ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിക്കും, ബിഎംഎസിനും,, ഐഎൻടിയുസിക്കും പുറമെ മറ്റ് പലരും സംയുക്ത സമരസമിതിക്ക് കീഴിൽ പണിമുടക്ക് രംഗത്ത് അണിനിരന്നിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154424/panoor-is-completely-closedthe-joint-strike-committee-thanks-those-who-won-the-strike)