---
title: "#SportsFestival |  സംസ്ഥാന സ്‌കൂള്‍ കായികമേള ; ആദ്യ സ്വര്‍ണം കണ്ണൂരുകാരിയായ ഗോപികക്ക്"
english_title: "#State #School Sports Festival#Gopika from #Kannur won the first gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154369/state-school-sports-festivalgopika-from-kannur-won-the-first-gold"
published_at: "2023-10-17T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e159f4ad30_Untitled-5_copy.jpg"
keywords: []
---

# #SportsFestival |  സംസ്ഥാന സ്‌കൂള്‍ കായികമേള ; ആദ്യ സ്വര്‍ണം കണ്ണൂരുകാരിയായ ഗോപികക്ക്

> **Lead Summary:** **കണ്ണൂർ : ** സംസ്ഥാന സ്‌കൂള്‍ കായികമേള ; ആദ്യ സ്വര്‍ണം കണ്ണൂരുകാരിയായ ഗോപികക്ക് സംസ്ഥാന സ്‌കൂള്‍കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്.

## Article Content

**കണ്ണൂർ : ** സംസ്ഥാന സ്‌കൂള്‍ കായികമേള ; ആദ്യ സ്വര്‍ണം കണ്ണൂരുകാരിയായ ഗോപികക്ക് സംസ്ഥാന സ്‌കൂള്‍കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്.

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം ലഭിച്ചത്. സ്‌കൂള്‍കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് ഇന്ന് തുടക്കമായത്.

പകല്‍ 3.30ന് കായികോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെ നീളുന്ന മേളയില്‍ ആറു വിഭാഗങ്ങളിലായി 96 ഇനങ്ങളില്‍ 2680 കൗമാരതാരങ്ങള്‍ അണിനിരക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154369/state-school-sports-festivalgopika-from-kannur-won-the-first-gold)