---
title: " #hartal |  പാനൂരിൽ ഹർത്താൽ തുടങ്ങി ;  ബസുകൾ ചുരുക്കം ചിലത് മാത്രം, കടകളും"
english_title: "Hartal started in Panoor;Buses are few and far between and shops"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154319/hartal-started-in-panoorbuses-are-few-and-far-between-and-shops"
published_at: "2023-10-17T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ded8a948e6_ffffff.jpg"
keywords: []
---

#  #hartal |  പാനൂരിൽ ഹർത്താൽ തുടങ്ങി ;  ബസുകൾ ചുരുക്കം ചിലത് മാത്രം, കടകളും

> **Lead Summary:** ***പാനൂർ : *** പാനൂരിൽ ഹർത്താൽ തുടങ്ങി ബസുകൾ ചുരുക്കം ചിലത് മാത്രം, കടകളും ﻿പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ബസുകൾ വിരലില്ലെണ്ണാവുന്നവ മാത്രമാണ് സർവീസ് നടത്തിയത്.

## Article Content

***പാനൂർ : *** പാനൂരിൽ ഹർത്താൽ തുടങ്ങി ബസുകൾ ചുരുക്കം ചിലത് മാത്രം, കടകളും ﻿പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ബസുകൾ വിരലില്ലെണ്ണാവുന്നവ മാത്രമാണ് സർവീസ് നടത്തിയത്.

നഗരം സ്തംഭിപ്പിക്കുമെന്നാണ് സംയുക്ത സമരസമിതി പറഞ്ഞത് എങ്കിലും വാഹനങ്ങൾ തടഞ്ഞില്ല. പണിമുടക്കിൽ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് നാളെ ഓടരുതെന്ന കർശന നിർദ്ദേശം സംയുക്ത സമരസമിതിക്കാർ നൽകിയിരുന്നു. പലയിടങ്ങളിലും ബസുകൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സിഐടിയു അനുകൂല തൊഴിലാളി സംഘടനകളും, ഇടതുപക്ഷ അനുകൂല വ്യാപാര സംഘടനയും സമരത്തിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയും, ബിഎംഎസും, ഐഎൻടിയുസിക്കും പുറമെ മറ്റ് ചില സംഘടനകളും പരോക്ഷമായി സമരത്തിലുണ്ട്.

മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും കടകൾ തുറക്കരുതെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു. അശാസ്ത്രീയമായ സിഗ്നൽ സംവിധാനം നഗരത്തിൽ വിപണി മേഖലയും, മോട്ടോർ തൊഴിലാളികളെയും സാരമായി ബാധിച്ചതോടെയാണ് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചത്. പരിഹാരമാക്കാതെ ഒരു ഒത്തുതീർപ്പും ഇല്ലെന്ന നിലപാടിലാണ് സമരസമിതി.

എന്നാൽ ഒറ്റ ദിവസത്തെ ഹർത്താൽ കൊണ്ട് പ്രശ്നം പരിഗണിക്കപ്പെടുമൊ എന്ന വാദമാണ് മറ്റു കൂട്ടർ ഉയർത്തുന്നത്. ചുരുക്കം ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154319/hartal-started-in-panoorbuses-are-few-and-far-between-and-shops)