---
title: " #strike |   ഒത്തുതീർപ്പില്ല, പാനൂർ ടൗൺ  പൂർണ്ണമായും സ്തംഭിപ്പിക്കുമെന്ന് സംയുക്ത  സമരസമിതി, രാവിലെ 6 മുതൽ ബസുകൾ തടയും, പാനൂരിൽ  സംഘർഷ സാധ്യത"
english_title: "Joint #strike committee will stop buses from 6 am, says no compromise, #Panoor town will be #completely paralyzed, #possibility of conflict in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154291/joint-strike-committee-will-stop-buses-from-6-am-says-no-compromise-panoor-town-will-be-completely-paralyzed-possibility-of-conflict-in-panoor"
published_at: "2023-10-16T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d6dd9e10ba_Untitled-11_copy.jpg"
keywords: []
---

#  #strike |   ഒത്തുതീർപ്പില്ല, പാനൂർ ടൗൺ  പൂർണ്ണമായും സ്തംഭിപ്പിക്കുമെന്ന് സംയുക്ത  സമരസമിതി, രാവിലെ 6 മുതൽ ബസുകൾ തടയും, പാനൂരിൽ  സംഘർഷ സാധ്യത

> **Lead Summary:** **പാനൂർ:** പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ പ്രഖ്യാപിച്ച പണിമുടക്കിൽ നഗരം സ്തംഭിപ്പിക്കുമെന്ന് സമരസമിതി. പണിമുടക്കിൽ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് നാളെ ഓടരുതെന്ന കർശന നിർദ്ദേശം സംയുക്ത സമരസമിതിക്കാർ നൽകി.

## Article Content

**പാനൂർ:** പാനൂർ ജംഗ്ഷനിൽ പ്രവർത്തിപ്പിക്കുന്ന സിഗ്നൽ സംവിധാനം പൂർണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ പ്രഖ്യാപിച്ച പണിമുടക്കിൽ നഗരം സ്തംഭിപ്പിക്കുമെന്ന് സമരസമിതി. പണിമുടക്കിൽ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് നാളെ ഓടരുതെന്ന കർശന നിർദ്ദേശം സംയുക്ത സമരസമിതിക്കാർ നൽകി.

രാവിലെ 6 മുതൽ ടൗണിൽ ബസുകൾ തടയും. കടകൾ തുറക്കാനും അനുവദിക്കില്ല. സമരസമിതിക്കാർ ബസുകൾ തടയുമെന്നറിയിച്ചതായി പാനൂർ ബസ് കൂട്ടായ്മ പാനൂർ പൊലീസിനെ പരാതിയും അറിയിച്ചിട്ടുണ്ട്.സിഐടിയു അനുകൂല തൊഴിലാളി സംഘടനകളും, ഇടതുപക്ഷ അനുകൂല വ്യാപാര സംഘടനയും സമരത്തിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട്.

വ്യാപാരി വ്യവസായി ഏകോപന സമിതിയും, ബിഎംഎസും, ഐഎൻടിയുസിക്കും പുറമെ മറ്റ് ചില സംഘടനകളും പരോക്ഷമായി സമരത്തിലുണ്ട്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും കടകൾ തുറക്കരുതെന്ന് സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്.ഇതോടെ നാളെ പ്രഖ്യാപിച്ച പണിമുടക്ക് ശക്തമാകും.

അശാസ്ത്രീയമായ സിഗ്നൽ സംവിധാനം നഗരത്തിൽ വിപണി മേഖലയും, മോട്ടോർ തൊഴിലാളികളെയും സാരമായി ബാധിച്ചതോടെയാണ് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചത്. പരിഹാരമാക്കാതെ ഒരു ഒത്തുതീർപ്പും ഇല്ലെന്ന നിലപാടിലാണ് സമരസമിതി. എന്നാൽ ഒറ്റ ദിവസത്തെ പണിമുടക്ക് കൊണ്ട് പ്രശ്നം പരിഗണിക്കപ്പെടുമൊ എന്ന വാദമാണ് മറ്റു കൂട്ടർ ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154291/joint-strike-committee-will-stop-buses-from-6-am-says-no-compromise-panoor-town-will-be-completely-paralyzed-possibility-of-conflict-in-panoor)