---
title: "#strik |  പാനൂരിൽ നാളെ ഹർത്താൽ ; വ്യാപാരികളും, വാഹന ഉടമകളും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി"
english_title: "#Hartal tomorrow in Panoor;Joint# strike committee to cooperate with #traders and #vehicle owners"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154223/hartal-tomorrow-in-panoorjoint-strike-committee-to-cooperate-with-traders-and-vehicle-owners"
published_at: "2023-10-16T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d39b9b6b1c_Untitled-10_copy.jpg"
keywords: []
---

# #strik |  പാനൂരിൽ നാളെ ഹർത്താൽ ; വ്യാപാരികളും, വാഹന ഉടമകളും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

> **Lead Summary:** **പാനൂർ: ** പാനൂർ നഗരത്തിലെ അശാസ്ത്രിയ ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കും. വ്യാപാരികളും, - മോട്ടോർ തൊഴിലാളികളും, പൊതുജന കൂട്ടായ്മയും സംയുക്തമായാണ് ഹർത്താൽ നടത്തുക. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ പാനൂർ ടൗണിലെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനം എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്നുണ്ട്.

## Article Content

**പാനൂർ: ** പാനൂർ നഗരത്തിലെ അശാസ്ത്രിയ ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ പ്രതിഷേധിച്ച് ഹർത്താലാചരിക്കും. വ്യാപാരികളും, - മോട്ടോർ തൊഴിലാളികളും, പൊതുജന കൂട്ടായ്മയും സംയുക്തമായാണ് ഹർത്താൽ നടത്തുക. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ പാനൂർ ടൗണിലെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനം എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്നുണ്ട്.

കൊറോണക്കാലത്ത് തൊഴിലാളികൾ അനുഭവിച്ചതിനേക്കാൾ ദുരിതമാണ് സിഗ്നൽ വന്നതിന് ശേഷം തൊഴിലാളികൾ അനുഭവിക്കുന്നത്. സുഖമമായി ജോലി ചെയ്യാൻ കഴിയാതെ 300-450 രൂപയോളം മാത്രമാണ് ഒരു ദിവസം ഓടിയാൽ ഡ്രൈവർമാർക്ക് കിട്ടുന്നത്. ഡീസൽ ചിലവും, വണ്ടിയുടെ മെയിൻറൻസ് ചിലവും, വീട്ടു സാധനങ്ങളുടെ ചിലവും കഴിച്ചാൽ നാളെ ഓടേണ്ട ഡീസലിന്റെ കാശ് കടം വാങ്ങേണ്ട അവസ്ഥയിലാണ് ഓട്ടോ - ടാക്സി തൊഴിലാളികൾ.

പാനൂർ ടൗണിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ ഒരു വർഷത്തിലധികമായി നഗരസഭയോടും പോലീസ് അധികാരികളോടും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമാകാത്തതിനാലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഹർത്താലിന് ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ട്

ഹർത്താലുമായി സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, ചുമട്ട്, മോട്ടോർ തൊഴിലാളി - പൊതു ജന കൂട്ടായ്മ അംഗങ്ങൾ കടകൾ തോറും കയറിയിറങ്ങി ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേ സമയം വ്യാപാരി വ്യവസായി സമിതി, ബസ്സുടമസ്ഥസംഘം എന്നിവർ ഹർത്താലുമായി സഹകരിക്കുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154223/hartal-tomorrow-in-panoorjoint-strike-committee-to-cooperate-with-traders-and-vehicle-owners)