---
title: "#Fakelicense |  വ്യാജ ലൈസൻസ് ; ഡ്രൈവിംഗ് സ്കൂൾ ഉടമയടക്കം  രണ്ടുപേർ പിടിയിൽ"
english_title: "#Fakelicense;Two people, including the owner of the #driving school, have been# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154068/fakelicensetwo-people-including-the-owner-of-the-driving-school-have-been-arrested"
published_at: "2023-10-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cccbd51d78_download_(6).jpg"
keywords: []
---

# #Fakelicense |  വ്യാജ ലൈസൻസ് ; ഡ്രൈവിംഗ് സ്കൂൾ ഉടമയടക്കം  രണ്ടുപേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** വ്യാജ ലൈസൻസ് ഡ്രൈവിംഗ് സ്കൂൾ ഉടമയടക്കം രണ്ടുപേർ പിടിയിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചയാളും, ലൈസൻസ് നിർമ്മിച്ച് നൽകിയ ഡ്രൈവിംഗ് സ്കൂൾ ഉടമയും പിടിയിൽ.

## Article Content

**കണ്ണൂർ : ** വ്യാജ ലൈസൻസ് ഡ്രൈവിംഗ് സ്കൂൾ ഉടമയടക്കം രണ്ടുപേർ പിടിയിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചയാളും, ലൈസൻസ് നിർമ്മിച്ച് നൽകിയ ഡ്രൈവിംഗ് സ്കൂൾ ഉടമയും പിടിയിൽ.

തൃക്കരിപ്പൂർ സ്വദേശി ബഷീർ മൻസിലിലെ ഉസ്മാനാണ് വ്യാജ ലൈസൻസ് കൈവശം വെച്ചതിന് പിടിയിലായത്. ഒത്താശ ചെയ്ത എസ് ആന്റ് എസ് ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. കാസർക്കോട് ആർ. ടി. ഒ എൻഫോഴ്സ്മെന്റിന്റെ പരാതി യിലാണ് അറസ്റ്റ്. മോട്ടോർ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിൽ വാഹന പരിശോധന നടത്തവെയാണ് ഉസ്മാൻ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഡ്രൈവിംഗ് ലൈസൻസ് പിന്നീട് ഹാജരാക്കാമെന്ന് ഇയാൾ പറഞ്ഞു. പിന്നീട് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ തിരുവനന്തപുരം സ്വദേശിനിയുടേതാണെന്ന് മനസിലായി.

കൂടുതൽ അന്വേഷണത്തിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഒത്താശയോടെയാണ് ഇത് നിർമ്മിച്ചതെന്ന് മനസിലായത്. ശ്രീജിത്തിനെ ചന്തേര പോലീസാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154068/fakelicensetwo-people-including-the-owner-of-the-driving-school-have-been-arrested)