---
title: "#arrest|  കണ്ണൂരടക്കം സംസ്ഥാനത്തെമ്പാടും നിരവധി കവർച്ച ; മോഷ്ടാവും സഹായിയും പിടിയിൽ"
english_title: "Many# robberies all over the state including Kannur#Thief and accomplice# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/154052/many-robberies-all-over-the-state-including-kannurthief-and-accomplice-arrested"
published_at: "2023-10-16T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cc0bd48dbf_Untitled-3_copy.jpg"
keywords: []
---

# #arrest|  കണ്ണൂരടക്കം സംസ്ഥാനത്തെമ്പാടും നിരവധി കവർച്ച ; മോഷ്ടാവും സഹായിയും പിടിയിൽ

> **Lead Summary:** ***കണ്ണൂർ :*** കണ്ണൂരടക്കം സംസ്ഥാനത്തെമ്പാടും നിരവധി കവർച്ച ; മോഷ്ടാവും സഹായിയും പിടിയിൽ നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ. എ. നിധിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ഖലീൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊപ്പരപ്പറമ്പിൽ ഹൗസിൽ സിദിഖാണ് പിടിയിലായത്. കഴിഞ്ഞ സപ്തംബർ 14ന് രാത്രി പാപ്പിനിശേരി ചുങ്കത്തെ എക്സലെന്റ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് മൂന്ന് മോട്ടോറുകളും സ്പെയർ പാർട്സും ഉൾപ്പെടെ ഒരു ലക്ഷം രൂപയിലധികം വില വരുന്ന സാധനങ്ങൾ കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. കോല ത്തുവയൽ സ്വദേശി രാജീവ് ഗോഡ്സണിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

## Article Content

***കണ്ണൂർ :*** കണ്ണൂരടക്കം സംസ്ഥാനത്തെമ്പാടും നിരവധി കവർച്ച ; മോഷ്ടാവും സഹായിയും പിടിയിൽ നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ. എ. നിധിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപം ഖലീൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊപ്പരപ്പറമ്പിൽ ഹൗസിൽ സിദിഖാണ് പിടിയിലായത്. കഴിഞ്ഞ സപ്തംബർ 14ന് രാത്രി പാപ്പിനിശേരി ചുങ്കത്തെ എക്സലെന്റ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് മൂന്ന് മോട്ടോറുകളും സ്പെയർ പാർട്സും ഉൾപ്പെടെ ഒരു ലക്ഷം രൂപയിലധികം വില വരുന്ന സാധനങ്ങൾ കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. കോല ത്തുവയൽ സ്വദേശി രാജീവ് ഗോഡ്സണിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഈ കേസിൽ പാപ്പിനിശേരി തുരുത്തി സ്വദേശിയായ അട്ടം രതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. കവർച്ച നടന്നയുടൻ പോലീസിൽ പരാതി നൽകിയ രാജീവ് ആക്രി കച്ചവടക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും വിവരം ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് താഴെച്ചൊവ്വ യിലെ ഒരു ആക്രിക്കടയിൽ സാധനങ്ങൾ എത്തിയതായി വിവരം ലഭിച്ചിരുന്നു.

ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവർ എത്തിയ ടാറ്റാ എയ്സ് വാഹനത്തിന്റെയും ദൃശ്യം ലഭിച്ചിരുന്നു. ഇത് പരിശോധിച്ചാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സിദിഖ് കടന്നുകളയുകയായിരുന്നു. സിദിഖിന്റെ വാഹനമാണ് കവർച്ചാ മുതലുകൾ കടത്താൻ ഉപയോഗിച്ചിരുന്നത്.

ഈ വാഹനത്തിന്റെ വിശദാംശങ്ങൾ സംസ്ഥാനത്തെ മുഴുവൻ കൺട്രോൾ റൂമിലേക്കും അയച്ചുകൊടുത്തിരുന്നു. പാലക്കാട് കൺട്രോൾ റൂമിൽ നിന്ന് വാഹനം അതുവഴി കടന്നുപോയെന്ന വിവരം ലഭിച്ചു. പാലക്കാട് വഴി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് അതോടെ ഉറപ്പായി. തുടർന്ന് ഇയാളെ പിടികൂടാൻ നിരീക്ഷണം നടത്തുകയായിരുന്നു.

ഇന്നലെ രാത്രിയോടെ സിദിഖ് കോഴിക്കോട് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം അവിടെയെത്തി പിടികൂടുകയാ യിരുന്നു. പകൽ വാഹന ങ്ങളിൽ സഞ്ചരിച്ച് സ്ഥാപനങ്ങളും വീടുകളും കണ്ടെത്തി രാത്രി അവിടെയെത്തി കവർച്ച നടത്തുകയാണ് പതിവ്. രതീഷ് 11 ഓളം കേസുകളിൽ പ്രതിയാണ് .

സിദി ഖിനെതിരെ 20 ലേറെ കേസുകൾ നിലവിലുണ്ട്. വടകരയിൽ ഒമ്പതും വെങ്ങരയിലും ചന്തേരയിലും രണ്ട് വീതവും കൽപ്പറ്റയിൽ ഒരു കേസും ഇതിൽ ഉൾപ്പെടും. സിദിഖിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ് . എസ്.ഐ ഉണ്ണികൃഷ്ണൻ, സി. പി. ഒ മാരായ പ്രജീഷ്, ജിജേഷ് എന്നിവരും സിദിഖിനെ പിടികൂടിയ സം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/154052/many-robberies-all-over-the-state-including-kannurthief-and-accomplice-arrested)