---
title: "കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ്സ് നേതാവുമായിരുന്ന പി.പി. സാവിത്രിയുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു"
english_title: "Former Vice President of Kunnotparamba Panchayat and Mahila Congress leader P.P.The first death anniversary of Savitri was observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153914/former-vice-president-of-kunnotparamba-panchayat-and-mahila-congress-leader-ppthe-first-death-anniversary-of-savitri-was-observed"
published_at: "2023-10-15T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bec0ff233e_Untitled-5_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ്സ് നേതാവുമായിരുന്ന പി.പി. സാവിത്രിയുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

> **Lead Summary:** ***കുന്നോത്ത്പറമ്പ്: ***കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ്സ് നേതാവുമായിരുന്ന പി.പി. സാവിത്രിയുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു ദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ്സ് കുന്നോത്ത്പറമ്പിൽ അനുസ്മരണ സമ്മേളനം നടത്തി.

## Article Content

***കുന്നോത്ത്പറമ്പ്: ***കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ്സ് നേതാവുമായിരുന്ന പി.പി. സാവിത്രിയുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു ദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ്സ് കുന്നോത്ത്പറമ്പിൽ അനുസ്മരണ സമ്മേളനം നടത്തി.

യോഗത്തിൽ മഹിളാ കോൺഗ്രസ്സിന്റെ പുതിയ മണ്ഡലം പ്രസിഡന്റ് ഷൈനി പി ചാർജെടുത്തു. ബിന്ദു കെ.സി.അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ് മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.സാജു, ടി.സി.കുഞ്ഞിരാമൻ, കെ.പി.രാമചന്ദ്രൻ, സി.കെ.ദാമു, സനിഷ പുല്ലാപ്പള്ളി, വി.ഭാസ്കരൻ, എം. ഉഷ, ബിന്ദു വെങ്ങാട്ടേരി, ഷൈനി.ടി.എച്ച്, പുഷ്പ മരുന്നൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153914/former-vice-president-of-kunnotparamba-panchayat-and-mahila-congress-leader-ppthe-first-death-anniversary-of-savitri-was-observed)