---
title: "#INTUC|  അനുഭവിക്കുന്നത് കൊറോണക്കാലത്തേക്കാൾ വലിയ ദുരിതം ;  ചൊവ്വാഴ്ച പാനൂരിൽ നടക്കുന്ന ഹർത്താലിനെ പിന്തുണച്ച് ഐ എൻ ടി യു സി"
english_title: "Experiencing greater misery than during the Corona period;INTUC supports the hartal to be held in Panur on Tuesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153839/experiencing-greater-misery-than-during-the-corona-periodintuc-supports-the-hartal-to-be-held-in-panur-on-tuesday"
published_at: "2023-10-15T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bae015ba3a_Untitled-5_copy.jpg"
keywords: []
---

# #INTUC|  അനുഭവിക്കുന്നത് കൊറോണക്കാലത്തേക്കാൾ വലിയ ദുരിതം ;  ചൊവ്വാഴ്ച പാനൂരിൽ നടക്കുന്ന ഹർത്താലിനെ പിന്തുണച്ച് ഐ എൻ ടി യു സി

> **Lead Summary:** **പാനൂർ: **പാനൂർ ടൗണിലെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനം ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി. കൊറോണക്കാലത്ത് തൊഴിലാളികൾ അനുഭവിച്ചതിനേക്കാൾ ദുരിതമാണ് സിഗ്നൽ വന്നതിന് ശേഷം തൊഴിലാളികൾ അനുഭവിക്കുന്നത്.

## Article Content

**പാനൂർ: **പാനൂർ ടൗണിലെ അശാസ്ത്രീയമായ സിഗ്നൽ സംവിധാനം ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി. കൊറോണക്കാലത്ത് തൊഴിലാളികൾ അനുഭവിച്ചതിനേക്കാൾ ദുരിതമാണ് സിഗ്നൽ വന്നതിന് ശേഷം തൊഴിലാളികൾ അനുഭവിക്കുന്നത്.

സുഖമമായി ജോലി ചെയ്യാൻ കഴിയാതെ 300-450 രൂപയോളം മാത്രമാണ് ഒരു ദിവസം ഓടിയാൽ ഡ്രൈവർമാർക്ക് കിട്ടുന്നത്. ഡീസൽ ചിലവും, വണ്ടിയുടെ മെയിൻറൻസ് ചിലവും, വീട്ടു സാധനങ്ങളുടെ ചിലവും കഴിച്ചാൽ നാളെ ഓടേണ്ട ഡീസലിന്റെ കാശ് കടം വാങ്ങേണ്ട അവസ്ഥയിലാണ് ഓട്ടോ തൊഴിലാളികൾ.

പാനൂർ ടൗണിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ ഒരു വർഷത്തിലധികമായി നഗരസഭയോടും പോലീസ് അധികാരികളോടും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമാകാത്തതിനാലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിന്റെ നോട്ടീസ് നഗരസഭ ചെയർമാന് നൽകിയത്.

ഇതിന് ശേഷം ചേർന്ന നഗരസഭ കൗൺസിലിൽ പണിമുടക്ക് നോട്ടീസ് പരിഗണനയ്ക്ക് എടുക്കാനോ സമരസമിതിയെ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാനോ നഗരസഭ തയ്യാറാവാത്ത സാഹചര്യത്തിലാണ് പണിമുടക്കുമായി സമരസമിതി മുന്നോട്ട് പോയത്. ഓട്ടോ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ പാനൂരിലെ ഐഎൻടിയുസി ഓട്ടോ തൊഴിലാളികൾ ചൊവ്വാഴ്ച പാനൂരിൽ നടത്തുന്ന പണിമുടക്കുയായി സഹകരിക്കുമെന്ന് കൂത്ത്പറമ്പ് മണ്ഡലം ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കെ.പി വിജീഷ് അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഹർത്താലിന് ബിഎംഎസ് നേരത്തെ തന്നെ പിന്തുണയറിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതി, ചുമട്ട്, മോട്ടോർ തൊഴിലാളി പൊതു ജന കൂട്ടായ്മയാണ് ഹർത്താൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153839/experiencing-greater-misery-than-during-the-corona-periodintuc-supports-the-hartal-to-be-held-in-panur-on-tuesday)