---
title: "#arrest |  മദ്രസയിലും, മതസ്ഥാപനങ്ങളിലും കയറി അക്രമം ; പാനൂർ സ്വദേശിയായ  പ്രതി  റിമാൻ്റിൽ"
english_title: "#Madrasas and #violence in religious# institutions;The accused, a native of Panoor, is in #remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153732/madrasas-and-violence-in-religious-institutionsthe-accused-a-native-of-panur-is-in-remand"
published_at: "2023-10-15T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b63ce542ef_Untitled-3_copy.jpg"
keywords: []
---

# #arrest |  മദ്രസയിലും, മതസ്ഥാപനങ്ങളിലും കയറി അക്രമം ; പാനൂർ സ്വദേശിയായ  പ്രതി  റിമാൻ്റിൽ

> **Lead Summary:** **പാനൂർ: **മദ്രസയിലും, മതസ്ഥാപനങ്ങളിലും കയറി അക്രമം , പാനൂർ സ്വദേശിയായ പ്രതി റിമാൻ്റിൽ കഴിഞ്ഞ ദിവസം രാത്രി ചെറ്റക്കണ്ടി നജ്മുൽ ഇസ്ലാം മദ്രസയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, മത അധിക്ഷേപം നടത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

**പാനൂർ: **മദ്രസയിലും, മതസ്ഥാപനങ്ങളിലും കയറി അക്രമം , പാനൂർ സ്വദേശിയായ പ്രതി റിമാൻ്റിൽ കഴിഞ്ഞ ദിവസം രാത്രി ചെറ്റക്കണ്ടി നജ്മുൽ ഇസ്ലാം മദ്രസയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, മത അധിക്ഷേപം നടത്തുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു.

കാപ്പാട്ടുമ്മൽ മോഹനൻ (53)നെ ആണ് കൊളവല്ലൂർ സി ഐ പ്രജീഷ് അറസ്റ്റ് ചെയ്തത്. ഉസ്താദ്മാരെയും, മദ്രസ ദർസ് വിദ്യാർത്ഥി കളെയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. നാട്ടുകാർക്ക്‌ നേരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതി നൽകിയിരുന്നു. പ്രതി മാസങ്ങൾക്കു മുന്നേ തൃപ്പങ്ങോട്ടൂർ മൈതാനി പള്ളിയിലെ ഉസ്താദിനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണത്രെ. ഐ പി സി 153 എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153732/madrasas-and-violence-in-religious-institutionsthe-accused-a-native-of-panur-is-in-remand)