---
title: "#accident|  കോഴിക്കോട് വാഹനാപകടം: ഒരാൾക്ക് ദാരുണാന്ത്യം"
english_title: "#Kozhikode car# accident: One dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153727/kozhikode-car-accident-one-dies-tragically"
published_at: "2023-10-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b5ce90078b_Untitled-1_copy.jpg"
keywords: []
---

# #accident|  കോഴിക്കോട് വാഹനാപകടം: ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്:** കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്:** കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാർ ഇടിക്കുകയായിരുന്നു.

വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമാണ് അപകടം ഉണ്ടായത്. വാവാട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വാവാട് സ്വദേശികൾ തന്നെയാണ് അപകടത്തിൽപ്പെട്ടത്. സുഹറാബി, ഫിദ, മറിയ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മറിയയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153727/kozhikode-car-accident-one-dies-tragically)