---
title: "#knanumaster  |  അറിയാക്കഥകളുമായി പാനൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട്  കെ.നാണു മാസ്റ്ററുടെ എൻ്റെ പ്രിയ നാടെ ; പുസ്തകം രാഷ്ട്രീയ വിവാദങ്ങളുയർത്തും "
english_title: "Master's Ente Priya Nade by former panchayat president K. Nanu with anecdotes;The book will raise #political #controversies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153669/masters-ente-priya-nade-by-former-panchayat-president-k-nanu-with-anecdotesthe-book-will-raise-political-controversies"
published_at: "2023-10-14T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652aba9ae5f68_Untitled-1_copy.jpg"
keywords: []
---

# #knanumaster  |  അറിയാക്കഥകളുമായി പാനൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട്  കെ.നാണു മാസ്റ്ററുടെ എൻ്റെ പ്രിയ നാടെ ; പുസ്തകം രാഷ്ട്രീയ വിവാദങ്ങളുയർത്തും 

> **Lead Summary:** **പാനൂർ: ** അറിയാക്കഥകളുമായി പാനൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.നാണു മാസ്റ്ററുടെ എൻ്റെ പ്രിയ നാടെ ; പുസ്തകം രാഷ്ട്രീയ വിവാദങ്ങളുയർത്തും കെ.നാണു മാസ്റ്ററുടെ ആത്മകഥ എൻ്റെ പ്രിയ നാടേ പുസ്തകം പ്രകാശനം ചെയ്തു. മുൻ മന്ത്രി പി.ആർ കുറുപ്പിൻ്റെയും, സോഷ്യലിസ്റ്റുകാരുടെയും അസഹിഷ്ണുത രാഷ്ട്രീയം പച്ചയായി തുറന്ന് പറയുകയാണ് കെ നാണു മാസ്റ്റർ.

## Article Content

**പാനൂർ: ** അറിയാക്കഥകളുമായി പാനൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.നാണു മാസ്റ്ററുടെ എൻ്റെ പ്രിയ നാടെ ; പുസ്തകം രാഷ്ട്രീയ വിവാദങ്ങളുയർത്തും കെ.നാണു മാസ്റ്ററുടെ ആത്മകഥ എൻ്റെ പ്രിയ നാടേ പുസ്തകം പ്രകാശനം ചെയ്തു. മുൻ മന്ത്രി പി.ആർ കുറുപ്പിൻ്റെയും, സോഷ്യലിസ്റ്റുകാരുടെയും അസഹിഷ്ണുത രാഷ്ട്രീയം പച്ചയായി തുറന്ന് പറയുകയാണ് കെ നാണു മാസ്റ്റർ.

ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന പുസ്തകത്തിൽ കോൺഗ്രസുകാരനായതിൻ്റെ പേരിൽ കെ.നാണു മാസ്റ്റർ അനുഭവിച്ച തീക്ഷണമായ ജീവിതാനുഭവങ്ങൾ 'അടയാളപ്പെടുത്തിയാണ് ആത്മകഥ സഞ്ചരിക്കുന്നത്. 83 കാരനായ നാണു മാസ്റ്റർ 50 വർഷത്തെ തൻ്റെ പൊതു രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച മുറിപ്പാടുകളും, പാനൂർ പഞ്ചായത്ത് 'പ്രസിഡണ്ടായിരിക്കെ അദ്ദേഹം ചെയ്ത വികസന പ്രവർത്തനവും, വ്യക്തിജീവിതവും ആത്മകഥയിലുണ്ട്.

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശനം അഡ്വ.പി.എം.സുരേഷ് ബാബു നിർവ്വഹിച്ചു. എഴുത്തുകാരൻ പന്ന്യന്നൂർ ഭാസി ആദ്യപതിപ്പ് ഏറ്റുവാങ്ങി. എ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.ശശിധരൻ പുസ്തക പരിചയം നടത്തി.കെ.നാണു മാസ്റ്റർ പ്രതിവചനം നടത്തി.

കെ.ഇ.കുഞ്ഞബ്ദുള്ള, എൻ.കെ.നാണു മാസ്റ്റർ, കെ.പി.സാജു, അഡ്വ.ഷിജിലാൽ, ഇ.മനീഷ്, മുഹമ്മദ് തൗഫീക്ക്, രാജേന്ദ്രൻ തായാട്ട്, പ്രേമാനന്ദ് ചമ്പാട്, കെ.ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.ടി.കെ.നാണു സ്വാഗതവും, ടി.പ്രദീപ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153669/masters-ente-priya-nade-by-former-panchayat-president-k-nanu-with-anecdotesthe-book-will-raise-political-controversies)