---
title: "#death |  കതിരൂർ ആറാം മൈലിൽ ഓട്ടോറിക്ഷ  കത്തി മരിച്ച പാറാട്  സ്വദേശികൾക്ക് കണ്ണീരോടെ വിട ; മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളെ കാണാൻ ഒഴുകിയെത്തിയത് നൂറ് കണക്കിനാളുകൾ"
english_title: "A tearful farewell to the natives of Parat, who were killed by an auto-rickshaw at the sixth mile of Katirur;Hundreds flocked to see friends united in death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153641/a-tearful-farewell-to-the-natives-of-parat-who-were-killed-by-an-auto-rickshaw-at-the-sixth-mile-of-katirurhundreds-flocked-to-see-friends-united-in-death"
published_at: "2023-10-14T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a97b69f432_Untitled-10_copy.jpg"
keywords: []
---

# #death |  കതിരൂർ ആറാം മൈലിൽ ഓട്ടോറിക്ഷ  കത്തി മരിച്ച പാറാട്  സ്വദേശികൾക്ക് കണ്ണീരോടെ വിട ; മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളെ കാണാൻ ഒഴുകിയെത്തിയത് നൂറ് കണക്കിനാളുകൾ

> **Lead Summary:** ***പാറാട്: ***കതിരൂർ ആറാം മൈലിൽ ഓട്ടോറിക്ഷ കത്തി മരിച്ച പാറാട് സ്വദേശികൾക്ക് കണ്ണീരോടെ വിട ; മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളെ കാണാൻ ഒഴുകിയെത്തിയത് നൂറ് കണക്കിനാളുകൾ മൃതദേഹങ്ങൾ വീട്ടുപറമ്പിൽ സംസ്കരിച്ചു. മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളുടെ മൃതദേഹം ഒരു നോക്കു കാണാൻ നൂറു കണക്കിനാളുകളാണ് പാറാടേക്ക് ഒഴുകിയെത്തിയത്.

## Article Content

***പാറാട്: ***കതിരൂർ ആറാം മൈലിൽ ഓട്ടോറിക്ഷ കത്തി മരിച്ച പാറാട് സ്വദേശികൾക്ക് കണ്ണീരോടെ വിട ; മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളെ കാണാൻ ഒഴുകിയെത്തിയത് നൂറ് കണക്കിനാളുകൾ മൃതദേഹങ്ങൾ വീട്ടുപറമ്പിൽ സംസ്കരിച്ചു. മരണത്തിലും ഒരുമിച്ച സുഹൃത്തുക്കളുടെ മൃതദേഹം ഒരു നോക്കു കാണാൻ നൂറു കണക്കിനാളുകളാണ് പാറാടേക്ക് ഒഴുകിയെത്തിയത്.

വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് കതിരൂർ ആറാം മൈലിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അതിവേഗതയിൽ കൂത്ത്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന M4 Six ബസും, എതിർ ദിശയിൽ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സി എൻ ജി ഓട്ടോറിക്ഷ മറിയുകയും ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടാവുകയും, ഉഗ്രശബ്ദത്തോടെ തീ ആളിക്കത്തുകയുമായിരുന്നു. മി‌നിറ്റുകൾക്കുള്ളിൽ ഓട്ടോറിക്ഷ കത്തി നശിച്ചു. ഓട്ടോ ഡ്രൈവർ അഭിലാഷ് ഡ്രൈവർ സീറ്റിൽ തന്നെയാണ് വെന്തുമരിച്ചത്. തീ പിടിക്കുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയ്ക്കകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഷജീഷിൻ്റെ മൃതദേഹം കാണപ്പെട്ടത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം 12.30 ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ നിരവധി ഓട്ടോറിക്ഷകളുടെ അകമ്പടിയിൽ പാറാട് ടൗണിലെത്തിച്ചു. പരേതരോടുള്ള ആദരസൂചകമായി പാറാട് ടൗണിൽ ഹർത്താലാചരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് വരെ തങ്ങൾക്കൊപ്പമുണ്ടായ സുഹൃത്തുക്കൾക്കുണ്ടായ ദുരന്തം വിശ്വസിക്കാനാവാതെ പലരും കണ്ണീർ വാർത്തു.

2.30 ഓടെ മൃതദേഹങ്ങൾ ഇരുവരുടെയും വീടുകളിലെത്തിച്ച് സംസ്കാരം നടത്തി. കെ.പി മോഹനൻ എം എൽ എ, എം വി ജയരാജൻ, പി.ജയരാജൻ, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസി.കെ.ലത, വൈസ് പ്രസിഡൻ്റ് എൻ അനിൽകുമാർ എന്നിവരുൾപ്പടെ നൂറ് കണക്കിനാളുകൾ പാറാട് ടൗണിലും, ഇരുവരുടെയും വീടുകളിലും എത്തി അന്തിമോപചാരമർപ്പിച്ചു.

പാറാട്ടെ പിലാവുള്ളതിൽ പരേതനായ കണ്ണൻ്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ജാൻസിയാണ് ഭാര്യ. ഇഷാൻ, നയോമി, നൈമിയ എന്നിവർ മക്കളാണ്. സമീപവാസിയായ പരേതനായ കുമാരൻ്റെയും, ജാനുവിൻ്റെയും മകനാണ് ഷജീഷ്. ഷബ്ന, ഷൈമ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153641/a-tearful-farewell-to-the-natives-of-parat-who-were-killed-by-an-auto-rickshaw-at-the-sixth-mile-of-katirurhundreds-flocked-to-see-friends-united-in-death)