---
title: "# RedChilliesProject|  പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന  റെഡ് ചില്ലീസ് പദ്ധതിക്ക്  പന്ന്യന്നൂർ പഞ്ചായത്തിൽ തുടക്കമായി"
english_title: "The #RedChilliesProject implemented by Panoor Block Panchayat has started in Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153639/the-redchilliesproject-implemented-by-panoor-block-panchayat-has-started-in-pannyannur-panchayat"
published_at: "2023-10-14T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a9668b9551_Untitled-9_copy.jpg"
keywords: []
---

# # RedChilliesProject|  പാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന  റെഡ് ചില്ലീസ് പദ്ധതിക്ക്  പന്ന്യന്നൂർ പഞ്ചായത്തിൽ തുടക്കമായി

> **Lead Summary:** ***പാനൂർ:*** പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തോഫീസിന് മുന്നിലെ സ്ഥലത്ത് മുളകിൻ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടന്നത്.

## Article Content

***പാനൂർ:*** പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തോഫീസിന് മുന്നിലെ സ്ഥലത്ത് മുളകിൻ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടന്നത്.

കൃഷി ഓഫീസർ ടി.കെ സാനിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, കെ. രവീന്ദ്രൻ, കുനിയിൽ സദാശിവൻ എന്നിവർ സംസാരിച്ചു.

പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളക് പൊടി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് റെഡ് ചില്ലീസ്. പന്ന്യന്നൂർ, കതിരൂർ, മൊകേരി, ചൊക്ലി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153639/the-redchilliesproject-implemented-by-panoor-block-panchayat-has-started-in-pannyannur-panchayat)