---
title: "#waterpathstrike |  ജലപാത സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് യൂ ഡി എഫ് ; കമ്മീഷന് വേണ്ടി എന്തും ചെയ്യുന്ന കാട്ടുകള്ളനാണ് പിണറായി വിജയനെന്ന്  കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ"
english_title: "#UDF will give full #support to the# waterpathstrike;KPCC member V said that Pinarayi Vijayan is a thief who will do anything for the commission."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153579/udf-will-give-full-support-to-the-waterpathstrikekpcc-member-v-said-that-pinarayi-vijayan-is-a-thief-who-will-do-anything-for-the-commission"
published_at: "2023-10-14T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a63d32ff47_Untitled-8_copy.jpg"
keywords: []
---

# #waterpathstrike |  ജലപാത സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് യൂ ഡി എഫ് ; കമ്മീഷന് വേണ്ടി എന്തും ചെയ്യുന്ന കാട്ടുകള്ളനാണ് പിണറായി വിജയനെന്ന്  കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ

> **Lead Summary:** **പാനൂർ : **ജലപാത സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് യൂ ഡി എഫ് ; കമ്മീഷന് വേണ്ടി എന്തും ചെയ്യുന്ന കാട്ടുകള്ളനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ കെ - റയിലിൽ കിട്ടാതെ പോയ കമ്മീഷൻ ജലപാതയിലൂടെ അടിച്ചെടുക്കാനാണ് സർക്കാർ നീക്കമെന്ന് കെപിസിസി നിർവാഹക സമിതിയംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ.

## Article Content

**പാനൂർ : **ജലപാത സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് യൂ ഡി എഫ് ; കമ്മീഷന് വേണ്ടി എന്തും ചെയ്യുന്ന കാട്ടുകള്ളനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ കെ - റയിലിൽ കിട്ടാതെ പോയ കമ്മീഷൻ ജലപാതയിലൂടെ അടിച്ചെടുക്കാനാണ് സർക്കാർ നീക്കമെന്ന് കെപിസിസി നിർവാഹക സമിതിയംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ.

ജലപാതക്കെതിരായ സമരത്തിൽ പൂർണ പിന്തുണ യൂ ഡി എഫ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി സർക്കാറിനെതിരെ പഞ്ചായത്ത് തലത്തിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പന്ന്യന്നൂർ മണ്ഡലം യൂ ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലപാതക്കെതിരെയുള്ള ഏത് സമരത്തിലും യൂ ഡി ഫ് രംഗത്തുണ്ടാവും. കെ.റയിലിൽ സ്വപ്നം കണ്ട കമ്മീഷൻ ലഭിക്കാത്തതിനാലാണ് ജലപാത നടപ്പാക്കാൻ ഇറങ്ങുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സർക്കാറാണ് ജലപാത ഉണ്ടാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

യു ഡി എഫ് കൺവീനർ ടി.പി പ്രേമനാഥൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് കെ.ശശി മാസ്റ്റർ, റഹ്ദാദ് മൂഴിക്കര, ദിനേശൻ പച്ചോൾ, പളളിക്കണ്ടി യൂസഫ് എന്നിവർ സംസാരിച്ചു. റഹീം ചമ്പാട് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153579/udf-will-give-full-support-to-the-waterpathstrikekpcc-member-v-said-that-pinarayi-vijayan-is-a-thief-who-will-do-anything-for-the-commission)