---
title: "#harthal|  പാനൂരിൽ ചൊവ്വാഴ്ച  നടക്കുന്ന  ഹർത്താൽ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഒ.ടി നവാസ്"
english_title: "Youth #Congress leader OT Nawaz wants the hartal to be held on Tuesday in Panur to be successful"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153485/youth-congress-leader-ot-nawaz-wants-the-hartal-to-be-held-on-tuesday-in-panur-to-be-successful"
published_at: "2023-10-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a26d2bb04d_Untitled-3_copy.jpg"
keywords: []
---

# #harthal|  പാനൂരിൽ ചൊവ്വാഴ്ച  നടക്കുന്ന  ഹർത്താൽ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഒ.ടി നവാസ്

> **Lead Summary:** **പാനൂർ: ** പാനൂരിൽ ചൊവ്വാഴ്ച നടക്കുന്ന ഹർത്താൽ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഒ.ടി നവാസ് പാനൂരിൽ ചൊവാഴ്ച വ്യാപാരി - ചുമട് - മോട്ടോർ തൊഴിലാളികൾ പ്രഖ്യാപിച്ച ഹർത്താലിനെ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്. യുവ വ്യാപാരിയും, യൂത്ത് കോൺഗ്രസ് നേതാവുമായ ഒ.ടി നവാസാണ് ഹർത്താലിന് അനുകൂലമായി രംഗത്തെത്തിയത്.

## Article Content

**പാനൂർ: ** പാനൂരിൽ ചൊവ്വാഴ്ച നടക്കുന്ന ഹർത്താൽ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഒ.ടി നവാസ് പാനൂരിൽ ചൊവാഴ്ച വ്യാപാരി - ചുമട് - മോട്ടോർ തൊഴിലാളികൾ പ്രഖ്യാപിച്ച ഹർത്താലിനെ വിജയിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്. യുവ വ്യാപാരിയും, യൂത്ത് കോൺഗ്രസ് നേതാവുമായ ഒ.ടി നവാസാണ് ഹർത്താലിന് അനുകൂലമായി രംഗത്തെത്തിയത്.

ആറര മീറ്റിൽ റോഡിൽ അശാസ്ത്രീയമായി സിഗ്നൽ സംവിധാനം നടപ്പിലാക്കിയത് ലോകത്ത് തന്നെ ഒരു പക്ഷെ പാനൂർ ആയിരിക്കുമെന്നും, ജനങ്ങളെയും വ്യാപാരികളെയും തൊഴിലാളികളെയും പ്രയാസപ്പെടുത്തിയിട്ടുള്ള ഈ സിഗ്നൽ സംവിധാനത്തിൽ നിന്ന് അധികാരികൾ പിന്മാറണമെന്നും ഒ.ടി നവാസ് അഭ്യർത്ഥിച്ചു. അതേ സമയം കോൺഗ്രസ്, സി പി എം, ബി ജെ പി പാർട്ടികളുടെ പിന്തുണ ഹർത്താലിനില്ലെങ്കിലും തൊഴിലാളി സംഘടനയായ ബിഎംഎസ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153485/youth-congress-leader-ot-nawaz-wants-the-hartal-to-be-held-on-tuesday-in-panur-to-be-successful)