---
title: "അഭിലാഷിൻ്റെയും, ഷജീഷിൻ്റെയും സൗഹൃദത്തെ വേർപെടുത്താൻ മരണത്തിനുമായില്ല ; അപ്രതീക്ഷിത ദുരന്തങ്ങളിൽ വിറങ്ങലിച്ച് പാറാടും"
english_title: "Death could not separate Abhilash and Shajeesh's friendship;Unexpected disasters will shake and rock"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153455/death-could-not-separate-abhilash-and-shajeeshs-friendshipunexpected-disasters-will-shake-and-rock"
published_at: "2023-10-14T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a1378b1b84_Untitled-1_copy.jpg"
keywords: []
---

# അഭിലാഷിൻ്റെയും, ഷജീഷിൻ്റെയും സൗഹൃദത്തെ വേർപെടുത്താൻ മരണത്തിനുമായില്ല ; അപ്രതീക്ഷിത ദുരന്തങ്ങളിൽ വിറങ്ങലിച്ച് പാറാടും

> **Lead Summary:** **പാറാട്: **അഭിലാഷിൻ്റെയും, ഷജീഷിൻ്റെയും സൗഹൃദത്തെ വേർപെടുത്താൻ മരണത്തിനുമായില്ല ; അപ്രതീക്ഷിത ദുരന്തങ്ങളിൽ വിറങ്ങലിച്ച് പാറാടും സുഹൃത്തുക്കളായ അയൽവാസികളുടെ ദുരന്ത വാർത്തയറിഞ്ഞ ഞെട്ടലിൽ നിന്നും ഇനിയും പാറാട് മുക്തമായിട്ടില്ല. ആറാംമൈലിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ

## Article Content

**പാറാട്: **അഭിലാഷിൻ്റെയും, ഷജീഷിൻ്റെയും സൗഹൃദത്തെ വേർപെടുത്താൻ മരണത്തിനുമായില്ല ; അപ്രതീക്ഷിത ദുരന്തങ്ങളിൽ വിറങ്ങലിച്ച് പാറാടും സുഹൃത്തുക്കളായ അയൽവാസികളുടെ ദുരന്ത വാർത്തയറിഞ്ഞ ഞെട്ടലിൽ നിന്നും ഇനിയും പാറാട് മുക്തമായിട്ടില്ല. ആറാംമൈലിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ

ഓട്ടോ കത്തി രണ്ട് പേർ മരിച്ചതായ വിവരം അറിഞ്ഞിരുന്നെങ്കിലും, ആ ദുർഗതി തങ്ങളുടെ സമീപവാസികൾക്കായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ അഭിലാഷിൻ്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഓട്ടോ ഡ്രൈവർമാർ കൂട്ടത്തോടെ അപകട സ്ഥലത്തും, മോർച്ചറിയിലുമെത്തുകയായിരുന്നു.

അഭിലാഷിൻ്റെ ഓട്ടോയിലാണ് ഷജീഷ് സ്ഥിരമായി സഹോദരിയുടെ വീട്ടിൽ വരാറ്. സഹോദരിയുടെ വീടിന് 100 മീറ്റർ അടുത്തു വച്ചാണ് ദുരന്തമുണ്ടായത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അഭിലാഷും, ഷജീഷും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന അഭിലാഷ് നാട്ടുകാർക്കൊക്കെ പ്രീയപ്പെട്ടവനായിരുന്നു. രോഗികളെ കൊണ്ടുപോകാൻ അഭിയുടെ ഓട്ടോ ആണെങ്കിൽ സഹായികളൊ ബന്ധുക്കളൊ ഒന്നിച്ച് പോവേണ്ട ആവശ്യമില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസമാണ് പാറാട് കണ്ണങ്കോട്ടെ മീത്തലെ കണിയാങ്കണ്ടി കുഞ്ഞബ്ദുള്ള പാലക്കൂലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153455/death-could-not-separate-abhilash-and-shajeeshs-friendshipunexpected-disasters-will-shake-and-rock)