---
title: "ആറാം മൈലിൽ ഓട്ടോറിക്ഷ  കത്തി മരിച്ചത് പാറാട്  സ്വദേശികളായ സുഹൃത്തുക്കൾ ; ഓട്ടോ വാങ്ങിയത് 8 മാസം മുമ്പ്"
english_title: "Friends from Parat were killed by an autorickshaw at the sixth mile;Auto bought 8 months ago"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153402/friends-from-parat-were-killed-by-an-autorickshaw-at-the-sixth-mileauto-bought-8-months-ago"
published_at: "2023-10-13T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652977e13cbbf_Untitled-5_copy.jpg"
keywords: []
---

# ആറാം മൈലിൽ ഓട്ടോറിക്ഷ  കത്തി മരിച്ചത് പാറാട്  സ്വദേശികളായ സുഹൃത്തുക്കൾ ; ഓട്ടോ വാങ്ങിയത് 8 മാസം മുമ്പ്

> **Lead Summary:** *പാറാട് :* ആറാം മൈലിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. പാനൂരിനടുത്ത് പാറാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അഭിലാഷ്, സുഹൃത്ത് സജീഷ് എന്നിവരാണ് മരിച്ചത്.

## Article Content

*പാറാട് :* ആറാം മൈലിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. പാനൂരിനടുത്ത് പാറാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അഭിലാഷ്, സുഹൃത്ത് സജീഷ് എന്നിവരാണ് മരിച്ചത്.

പാറാട്ടെ മത്സ്യ വ്യാപാരി പരേതനായ കണ്ണന്റെ മകനാണ് അഭിലാഷ്. ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. 8 മാസം മുമ്പാണ് പുതിയ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ജാൻസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതനായ കുമാരൻ്റെയും, ജാനുവിൻ്റെയും മകനാണ് സജീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153402/friends-from-parat-were-killed-by-an-autorickshaw-at-the-sixth-mileauto-bought-8-months-ago)