---
title: "#accident|   ഭീതിദം ദാരുണം ;  കൺമുന്നിൽ കത്തിയമർന്നത് 2 യുവാക്കൾ,  ആറാം മൈലിലെ അപകടത്തിൽ നിസ്സഹായരായി നാട്ടുകാർ"
english_title: "Terrible horror;2 youths were burnt in front of their eyes, the locals were helpless in the accident at the 6th mile"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153394/terrible-horror2-youths-were-burnt-in-front-of-their-eyes-the-locals-were-helpless-in-the-accident-at-the-6th-mile"
published_at: "2023-10-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652971230a546_Untitled-4_copy.jpg"
keywords: []
---

# #accident|   ഭീതിദം ദാരുണം ;  കൺമുന്നിൽ കത്തിയമർന്നത് 2 യുവാക്കൾ,  ആറാം മൈലിലെ അപകടത്തിൽ നിസ്സഹായരായി നാട്ടുകാർ

> **Lead Summary:** **കൂത്ത്പറമ്പ്: **ആറാം മൈലിൽ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണമുണ്ടായ സംഭവത്തിൽ ഞെട്ടൽമാറാതെ ആറാംമൈൽ പ്രദേശം. തലശേരി - കൂത്ത്പറമ്പ് റൂട്ടിൽ ഓടുന്ന M4 SIX ബസും, സി.എൻ.ജി ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

## Article Content

**കൂത്ത്പറമ്പ്: **ആറാം മൈലിൽ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണമുണ്ടായ സംഭവത്തിൽ ഞെട്ടൽമാറാതെ ആറാംമൈൽ പ്രദേശം. തലശേരി - കൂത്ത്പറമ്പ് റൂട്ടിൽ ഓടുന്ന M4 SIX ബസും, സി.എൻ.ജി ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

ആഘാതത്തിൽ ഓട്ടോമറിയുകയും തീ ആളിപടരുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാനാവാത്ത വിധം തീ ആളിപ്പടർന്നിരുന്നു.

ഓട്ടോയിൽ നിന്നുമുയർന്ന നിലവിളികൾ ഇപ്പോഴും പ്രദേശത്തുള്ളവരുടെ കാതിൽ മുഴങ്ങുന്നുണ്ട്. കൂത്ത്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപ്പോഴേക്കും ഓട്ടോയിലുണ്ടായിരുന്ന ഒരാൾ മരിച്ചിരുന്നു.

ഗുരുതരമായ പൊളളലേറ്റ മറ്റൊരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാളും മരണത്തിന് കീഴടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153394/terrible-horror2-youths-were-burnt-in-front-of-their-eyes-the-locals-were-helpless-in-the-accident-at-the-6th-mile)