---
title: "#strike  | പാനൂർ ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം പിൻവലിക്കില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ ; പണിമുടക്കിലുറച്ച് മോട്ടോർ തൊഴിലാളി വ്യാപാരി സംഘടന"
english_title: "#MunicipalChairman V. will not withdraw the #traffic signal system introduced in Panoor town.Nasser#Motor Workers #Traders Association on #strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153299/municipalchairman-v-will-not-withdraw-the-traffic-signal-system-introduced-in-panoor-townnassermotor-workers-traders-association-on-strike"
published_at: "2023-10-13T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291f359c1ac_Untitled-3_copy.jpg"
keywords: []
---

# #strike  | പാനൂർ ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം പിൻവലിക്കില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ ; പണിമുടക്കിലുറച്ച് മോട്ടോർ തൊഴിലാളി വ്യാപാരി സംഘടന

> **Lead Summary:** **പാനൂർ: **പാനൂർ ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം പിൻവലിക്കില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ ; പണിമുടക്കിലുറച്ച് മോട്ടോർ തൊഴിലാളി വ്യാപാരി സംഘടന സിഗ്നൽ ലൈറ്റ് വിഷയത്തിൽ പരാതികൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**പാനൂർ: **പാനൂർ ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് സിഗ്നൽ സംവിധാനം പിൻവലിക്കില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ ; പണിമുടക്കിലുറച്ച് മോട്ടോർ തൊഴിലാളി വ്യാപാരി സംഘടന സിഗ്നൽ ലൈറ്റ് വിഷയത്തിൽ പരാതികൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് 17-ന് പാനൂർ ടൗണിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് ബന്ധ പ്പെട്ടവർ പിൻമാറണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. ഗതാഗത ക്രമീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും, തൊഴിലാളി സംഘടനകളുടെയും പോലീസ് മേധാവികളുടെയും യോഗത്തി ലാണ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം 17 ന് പാനൂരിൽ പണിമുടക്കും, നഗരസഭാ ഓഫീസ് മാർച്ചും നടത്തുമെന്ന് മോട്ടോർ തൊഴിലാളി വ്യാപാര സംഘടന നേതാക്കൾ പറഞ്ഞു. പണിമുടക്കിന് ബിഎംഎസും ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153299/municipalchairman-v-will-not-withdraw-the-traffic-signal-system-introduced-in-panoor-townnassermotor-workers-traders-association-on-strike)