---
title: "#Meetup |  മീറ്റഅപ്പ് ഇന്ന് ; മുഴപ്പിലങ്ങാട്  ബീച്ച് ദസറയിൽ നാളെ   മൂസനൈറ്റും മെഹന്തി ഫെസ്റ്റും"
english_title: "#Meetup today#Muzhappilangad #beach on Dussehra tomorrow #Moosanite and #Mehndi Fest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153284/meetup-todaymuzhappilangad-beach-on-dussehra-tomorrow-moosanite-and-mehndi-fest"
published_at: "2023-10-13T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291a379f80e_download_(4).jpg"
keywords: []
---

# #Meetup |  മീറ്റഅപ്പ് ഇന്ന് ; മുഴപ്പിലങ്ങാട്  ബീച്ച് ദസറയിൽ നാളെ   മൂസനൈറ്റും മെഹന്തി ഫെസ്റ്റും

> **Lead Summary:** **തലശ്ശേരി: **കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകരാൻ ഉദ്ദേശിച്ചിട്ടുള്ള മുഴപ്പിലങ്ങാട് ബീച്ച് ദസറയ്ക്ക് ഇന്ന് ന് തുടക്കമാകും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചിൽ ഇനി നിറയെ ഉല്ലാസിക്കാൻ ഏറെയുണ്ട്.

## Article Content

**തലശ്ശേരി: **കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകരാൻ ഉദ്ദേശിച്ചിട്ടുള്ള മുഴപ്പിലങ്ങാട് ബീച്ച് ദസറയ്ക്ക് ഇന്ന് ന് തുടക്കമാകും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചിൽ ഇനി നിറയെ ഉല്ലാസിക്കാൻ ഏറെയുണ്ട്.

എല്ലാ പ്രായക്കാർക്കും ആഹ്ലാദം പകരുന്ന തരത്തിലാണ് മെഗാ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. മുഴപ്പിലങ്ങാട് സെന്റർ പാർക്കിൽ 29 വരെ നടക്കുന്ന മെഗാ ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികളും സ്റ്റേജ് ഷോയും ഒരുക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരങ്ങളായവർ പങ്കെടുക്കുന്ന സോഷ്യൽ മീഡിയ ഇൻഷ്യുവേറ്റ് മീറ്റഅപ്പ് ആദ്യ ദിവസം നടക്കും. മാപ്പിളപ്പാട്ടിന്റെ മഹാരാജാവ് എരഞ്ഞോളി മൂസയുടെ ഓർമകളിലെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ മൂസനൈറ്റും മെഹന്തി ഫെസ്റ്റും 14 ന് ശനിയാഴ്ച്ച വൈകിട്ട് നടക്കും. 15 ന് സിനിമാറ്റിക്ക് ഡാൻസ് , കരോക്കെ ഗാനാലാപന മത്സരവും നടക്കും.

ചമയത്തിൽ പുതിയ ട്രെൻഡുകൾ സജീവമായ ഈ കാലത്ത് ബ്രൈഡൽ കോംപറ്റീഷൻ വേറിട്ട അനുഭവമാകും, ഓൾ കേരള ബ്യൂട്ടി മെയ്‌ക്കേഴ്സ് അസോസിയേഷനാണ് ജാതി - മത വർണ്ണ ഭേദമന്യേ കേരളത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള ബ്രൈഡൽ ബ്യൂട്ടി കോണ്ടക്സ്റ്റ് ബീച്ച് ദസറയിൽ ഒരുക്കുന്നത്. ഒക്ടോബർ 16 തിങ്കളാഴ്ച്ച വൈകിട്ടാണ് പരിപാടി. 17 ന് മൊഞ്ചത്തിമാർ കൊലുസുകെട്ടി ഒരുങ്ങിയെത്തുന്ന ഒപ്പന മത്സരവും മൈലാഞ്ചി ഇടൽ മത്സരവും നടക്കും.

18 ന് വൈകിട്ട് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ താജുദ്ധീൻ വടകര നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. സിനി ആർട്ടിസ്റ്റ് അനിലേഷ് ഹർഷ , ഐഡിയ സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ എന്നിവർ നയിക്കുന്ന ഡാൻസ് ഹങ്കാമയും മ്യൂസിക്കൽ എന്റർറ്റെമെന്റ് ഷോ 19 ന് നടക്കും. 20 ന് കൈരളി ഫെയിം ശിഹാബ് ശഹാന നയിക്കുന്ന കപ്പിൾ മ്യൂസിക്കൽ ഷോ വേറിട്ട അനുവമാകും .

21 ന് നാടൻ പാട്ട് മത്സരവും കുട്ടികൾക്കുള്ള പുഞ്ചിരി മത്സരവും നടക്കും. 22 ന് ഡിസൈനർ ഷോ ദസറ മ്യൂസിക്ക് ഫെസ്റ്റ് 23 നും പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ് തകർക്കും. 26 ന് ഫൈസൽ തായനേരി നയിക്കുന്ന ഗാന നിശയും 27 ന് അഷ്ക്കർ കലാഭവൻ നയിക്കുന്ന മാജിക്ക് ഡാൻസും 28 ന് ഇശൽ നൈറ്റും വിരുന്നൊരുക്കും.

29 ന് മെഗാ സ്റ്റേജ് ഷോയോടെ സമാപിക്കും. , ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, ബ്രൈഡൽ കോംപറ്റീഷൻ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട് തുടങ്ങിയ ബീച്ച് ദസറയെ വേറിട്ട അനുഭവമാക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഷമീർ സി.കെ, ബഷീർ വി ,അനിലേഷ് ആർഷ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153284/meetup-todaymuzhappilangad-beach-on-dussehra-tomorrow-moosanite-and-mehndi-fest)