---
title: "#choklipolice|  ഒന്നും ഇവിടെ തീരുന്നില്ല, ഈ നാട്ടിൽ ജീവിക്കാനനുവദിക്കുകയുമില്ലെന്ന് സനൂബിനെതിരെ ചൊക്ലി പൊലീസിൻ്റെ ഭീഷണി ; FIR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനൂബ്"
english_title: "#Chokli police threat against#Sanub that nothing ends here and will not be allowed to live in this #country Sanub said that he will approach the# High Court to quash the FIR"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/153217/chokli-police-threat-against-sanub-that-nothing-ends-here-and-will-not-be-allowed-to-live-in-this-countrysanub-said-that-he-will-approach-the-high-court-to-quash-the-fir"
published_at: "2023-10-13T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528ee4aacb8b_Untitled-8_copy.jpg"
keywords: []
---

# #choklipolice|  ഒന്നും ഇവിടെ തീരുന്നില്ല, ഈ നാട്ടിൽ ജീവിക്കാനനുവദിക്കുകയുമില്ലെന്ന് സനൂബിനെതിരെ ചൊക്ലി പൊലീസിൻ്റെ ഭീഷണി ; FIR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനൂബ്

> **Lead Summary:** **ചൊക്ലി: ** ഒന്നും ഇവിടെ തീരുന്നില്ല, ഈ നാട്ടിൽ ജീവിക്കാനനുവദിക്കുകയുമില്ലെന്ന് സനൂബിനെതിരെ ചൊക്ലി പൊലീസിൻ്റെ ഭീഷണി , FIR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനൂബ് ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അറസ്റ്റിലായ സനൂബ്.

## Article Content

**ചൊക്ലി: ** ഒന്നും ഇവിടെ തീരുന്നില്ല, ഈ നാട്ടിൽ ജീവിക്കാനനുവദിക്കുകയുമില്ലെന്ന് സനൂബിനെതിരെ ചൊക്ലി പൊലീസിൻ്റെ ഭീഷണി , FIR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സനൂബ് ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ചൊക്ലി സി ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി എസ്ഐ സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അറസ്റ്റിലായ സനൂബ്.

ചൊക്ലി പൊലീസ് രജിസ്റ്റർ ചെയ്ത FIR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സനൂബ് നിർത്തിയിട്ട ബൈക്കിനു ഹെൽമെറ്റ് ഇല്ലെന്ന് പറഞ്ഞാണ് പൊലീസ് 500 രൂപ ഫൈൻ അടിച്ചത്.

പൊലീസിന്റെ കൃത്യനിർവഹണം തടസപെടുത്തുകയോ പൊലീസ് വാഹനം തടയുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണ്. ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. FlR റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സനൂബ് ട്രൂ വിഷനോട് പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ ഓഫീസർ ആയ സി ഐ ഭീഷണിപ്പെടുത്തി.

നിന്നെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും, ഒന്നും ഇവിടെ തീർന്നില്ലെന്നും സി ഐ പറഞ്ഞതായും സനൂപ് ആരോപിച്ചു. സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും സനൂബ് പറഞ്ഞു. പൊലീസ് സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്നായ തർക്കമാണ് പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലേക്ക് നയിച്ചത്. സനൂബ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് കേസ്. ഇതിൽ 2 പേർ അറസ്റ്റിലായി. അതിനിടെ പൊലീസിൻ്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/153217/chokli-police-threat-against-sanub-that-nothing-ends-here-and-will-not-be-allowed-to-live-in-this-countrysanub-said-that-he-will-approach-the-high-court-to-quash-the-fir)